കസാഖ്സ്താനിൽ വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 12 മരണം
text_fieldsഅൽമാറ്റി (കസാഖ്സ്താൻ): കസാഖ്സ്താനിൽ നൂറോളം പേരുമായി പറന്നുയരുന്നതിനിടെ നിയന്ത്രണംവിട്ട വിമാനം വീട്ടിലേക്ക് ഇടിച്ചുകയറി 12 പേർ മരിച്ചു. ഒമ്പതു കുട്ടികളുൾപ്പെടെ 66 പേർക്ക് പരിക്കേറ്റു. ബജറ്റ് സർവിസായ ബെക് എയറിനു കീഴിലെ ഫോക്കർ 100 വിമാനമാണ് രാജ്യത്തെ വാണിജ്യ തലസ്ഥാനമായ അൽമാറ്റിയിൽ അപകടത്തിൽപെട്ടത്. പറന്നുയർന്ന ഉടൻ നിയന്ത്രണംവിട്ട വിമാനം തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ വാൽഭാഗം രണ്ടുവട്ടം റൺവേ തൊട്ട ശേഷമാണ് സമീപത്തെ ഇരുമ്പുമതിൽ തകർത്ത് ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
വിമാനത്തിെൻറ മുൻഭാഗം പൂർണമായി തകർന്നു. മറ്റു ഭാഗങ്ങളിൽ ചിലതും ചിതറിത്തെറിച്ചു. പറന്നുയർന്ന് രണ്ടു മിനിറ്റ് കഴിഞ്ഞ് ഉയരം വർധിപ്പിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായത്. റൺവേ അവസാനിച്ച ഭാഗത്താണ് ഇടിച്ചിറങ്ങിയത്. വിമാനത്തിന് തീപിടിക്കാത്തതിനാൽ നിരവധി യാത്രക്കാർ രക്ഷപ്പെട്ടു.
93 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 15 പേർ മരിച്ചെന്നായിരുന്നു പ്രാഥമിക അറിയിപ്പെങ്കിലും പിന്നീട് 12 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുൻഭാഗത്ത് ഇരുന്നവരാണ് മരിച്ചവരെല്ലാം. വിമാനത്തിെൻറ ക്യാപ്റ്റനും ദുരന്തത്തിനിരയായി. അപകട സമയത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. പറന്നുയർന്ന ഉടൻ റഡാറുമായി ബന്ധം നഷ്ടപ്പെട്ടിരുന്നു. പൈലറ്റിെൻറ പിഴവാണോ അപകടം വരുത്തിയതെന്നും അേന്വഷിക്കുന്നുണ്ട്. അൽമാറ്റിയിൽനിന്ന് നൂർ സുൽത്താനിേലക്കാണ് വിമാനം പുറപ്പെട്ടിരുന്നത്.
1996ൽ ആദ്യമായി സർവിസിനുപയോഗിച്ച വിമാനത്തിന് കഴിഞ്ഞ മേയിലാണ് അവസാനമായി ക്ലിയറൻസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.