ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിക്ക് പിന്തുണയുമായി പാക് പ്രധാനമന്ത്രി
text_fieldsദാവോസ്: ലോക സാമ്പത്തിക ഉച്ചകോടിയിൽ ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിക്ക് പിന്തുണയറിയിച്ച് പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസി. ചൈനയുടെയും പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറയും ലക്ഷ്യത്തെ ശക്തമായി മനസ്സിലാക്കുന്നു.
ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയേക്കാൾ വളരെ വലുതാണിതെന്നും ദീർഘനാളത്തേക്കുള്ള ഭാവി പ്രവർത്തനങ്ങളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നതെന്നും അബ്ബാസി പറഞ്ഞു. ലോക സാമ്പത്തിക ഉച്ചകോടിയുടെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബെൽറ്റ് റോഡ് പദ്ധതി നടപ്പാക്കുന്നതുവഴി പാകിസ്താനും ചൈനയും തമ്മിലുള്ള ഉൽപാദന വിപണന സാധ്യതകൾ കൂടുതൽ മെച്ചപ്പെടുമെന്ന് അബ്ബാസി പറഞ്ഞു.
പാക് അധീന കശ്മീരിലൂടെ കടന്നുേപാകുന്ന ബെൽറ്റ് റോഡ് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇന്ത്യയും ചൈനയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.