പാകിസ്താനുമായി ചൈനക്ക് ബൃഹത് കരാർ
text_fieldsബെയ്ജിങ്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ(സി.പി.ഇ.സി) ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ മൂന്നു ലക്ഷംകോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന കരാർ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. ചൈനീസ് പ്രീമിയർ ലി കെക്വിയാങ് സന്നിഹിതനായിരുന്നു. സി.പി.ഇ.സി വേഗത്തിൽ പൂർത്തിയാക്കണമെന്നും, ഉൗർജ-ഗതാഗത അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉൾപ്പെടുന്ന സഹകരണപദ്ധതികൾക്ക് കൂടുതൽ പിന്തുണ വേണമെന്നും ചടങ്ങിൽ സംസാരിക്കവേ നവാസ് ശരീഫ് പറഞ്ഞു.
നാലു മുഖ്യമന്ത്രിമാരും അഞ്ചു പ്രവിശ്യകളിലെ മന്ത്രിമാരും നവാസ് ശരീഫിനെ അനുഗമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതലത്തിൽ മാത്രമല്ല, നിയമനിർമാണ സഭകളും രാഷ്ട്രീയ പാർട്ടികളും തമ്മിലും ഉൗഷ്മളബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ഷി ജിൻപിങ് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ നാവൽ കമാൻഡിെൻറ ആസ്ഥാനം സ്ഥിതിചെയ്യുന്ന മുംബൈ തുറമുഖത്തിന് സമാന്തരമാണ് ഗദർ തുറമുഖം. അറേബ്യൻ കടലിലേക്കും ഇന്ത്യൻ സമുദ്രത്തിലേക്കും ചൈനക്ക് പ്രവേശനം ലഭിക്കുന്നതോടെ യുറേഷ്യയിലേക്കും ആഫ്രിക്കയിലേക്കും പുതിയ വ്യാപാരമാർഗം തുറക്കും. പാക് അധീന കശ്മീരിലൂടെ സി.പി.ഇ.സി കടന്നുപോകുന്നതിനാൽ പദ്ധതിയെ ഇന്ത്യ തുടക്കം മുതൽ എതിർത്തുവരുകയാണ്.
ഞായറാഴ്ച ബെയ്ജിങ്ങിൽ തുടങ്ങുന്ന ബെൽറ്റ് ആൻഡ് റോഡ് ഉച്ചേകാടിയുടെ ഭാഗമായാണ് പാക് സംഘം ചൈനയിെലത്തിയത്. ഉച്ചകോടിയിൽ 29 ലോകരാഷ്ട്രങ്ങളാണ് പെങ്കടുക്കുന്നത്. സി.പി.ഇ.സിയോടുള്ള വിയോജിപ്പുമൂലം ഉച്ചകോടിയിൽ ഇന്ത്യ പെങ്കടുക്കുന്നില്ല. ഉച്ചകോടിയിൽ യു.എസിനെ പെങ്കടുപ്പിക്കാനുള്ള ചൈനയുടെ ശ്രമം അവസാനമണിക്കൂറിൽ വിജയം കണ്ടു.
ചൈനയുടെ ‘വൺ ബെൽറ്റ് ആൻഡ് വൺ റോഡ്’ പദ്ധതി അതീവപ്രാധാന്യമുള്ളതാണെന്നും യു.എസ് പ്രതിനിധികൾ ഉച്ചകോടിയിൽ പെങ്കടുക്കുമെന്നും വ്യക്തമാക്കി വൈറ്റ്ഹൗസ് ശനിയാഴ്ച വാർത്തക്കുറിപ്പിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.