Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതി:...

അഴിമതി: നെതന്യാഹുവി​െൻറ ഭാര്യ വിചാരണ നേരിടണം

text_fields
bookmark_border
netanyahus-ethiopia
cancel

ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​​െൻറ ഭാര്യ സാറ അഴിമതി കേസിൽ വിചാരണ നേരിടണം. അറ്റോണി ജനറൽ അവിഷായ്​ മാൻഡെൽബിൽറ്റാണ്​ സാറ വിചാരണ നേരിടണമെന്ന്​ അറിയിച്ചിരിക്കുന്നത്​. പൊതുപണം ദുരുപയോഗം ചെയ്​തെന്ന്​ ആരോപണമാണ്​ സാറക്കെതിരെ  ഉയർന്നിട്ടുള്ളത്​​.

സാറക്കെതിരെ കുറ്റം ചുമത്താനും വിചാരണ നടത്താനും ആവശ്യപ്പെട്ടുള്ള പൊലീസി​​െൻറ ശിപാർശ അറ്റോണി ജനറൽ അംഗീകരിച്ചതോടെയാണ്​ നിയമനടപടിക്ക്​ വഴിയൊരുങ്ങിയത്​. പൊതു ഖജനാവിലെ പണമുപയോഗിച്ച്​ വീട്ടിലേക്ക്​ ഫർണിച്ചറും മറ്റ്​ ഗൃഹോപകരണങ്ങളും വാങ്ങിയെന്നാണ്​ സാറക്കെതിരായ പ്രധാന ആരോപണം.

അതേ സമയം, ഭാര്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ അസംബന്ധമാണെന്ന നിലപാടിലാണ്​ നെതന്യാഹു. കേസുമായി ബന്ധപ്പെട്ട്​ സാറയെ നേരത്തെ പൊലീസ്​ ചോദ്യം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahusaraworld newsmalayalam newsasia-pacaficcorruption chargesIsraeli attorney general
News Summary - Benjamin Netanyahu's wife Sara to stand trial over corruption charges–world news
Next Story