ഇന്ത്യയിൽ നിന്നും ഭൂട്ടാനിലെത്തിയ യു.എസ് പൗരന് കോവിഡ് 19
text_fieldsതിംഫു: ഇന്ത്യയിൽ നിന്നും ഭൂട്ടാനിൽ എത്തിയ യു.എസ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഭൂട്ടാനിൽ ആദ്യമായാണ് കെ ാറോണ സ്ഥിരീകരിച്ചത്. മാർച്ച് രണ്ടിനാണ് 75കാരൻ ഗുവാഹത്തിയിൽ നിന്നും ഭൂട്ടാനിലെത്തിയതെന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പ്രായം കണക്കിലെടുത്ത് ശ്വസന സഹായി നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
59 കാരിയായ പങ്കാളിക്കും മറ്റു എട്ടുപേർക്കുമൊപ്പമാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബാക്കി എട്ടുപേർ ഇന്ത്യക്കാരാണ്. അടുത്തിടപഴകിയിരുന്ന പങ്കാളി, ഡ്രൈവർ, ഗൈഡ് എന്നിവർക്ക് രോഗലക്ഷണമില്ലെങ്കിലും ഇതേ ആശുപത്രിയിൽ 14 ദിവസത്തെ നിരീക്ഷണത്തിലാണ്. മറ്റു എട്ടു ഇന്ത്യക്കാരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
യു.എസ് പൗരനുമായി ബന്ധപ്പെട്ട 90പേരെ ഇതിനകം കെണ്ടത്തിയിട്ടുണ്ട്. ഇവരെയും നിരീക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇയാളുടെ യാത്ര വിവരങ്ങൾ ശേഖരിച്ചാണ് ആളുകളെ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.