ശ്രീലങ്കൻ ടൂറിസത്തിന് വൻ തിരിച്ചടി; 50 ശതമാനം കുറഞ്ഞേക്കും
text_fieldsകൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്േഫാടന പരമ്പരയും തുടർന്നുള്ള അരക്ഷിതാവസ്ഥയും ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലക്ക് വൻ ആഘാതമുണ്ടാക്കുെമന്ന് റിപ്പോർട്ട്. മലയ ാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടരാജ്യമായ ശ്രീലങ്കക്ക് പഴയ നിലയിലേക്ക് എത്താൻ ഏറെ കാത്തിരിക്കേണ്ടിവരും. അടുത്ത രണ്ടുമാസത്തേക്ക് വിനോദസഞ്ചാരികളുടെ വരവിൽ കുറഞ്ഞത് 50 ശതമാനത്തിെൻറ കുറവുണ്ടാകുമെന്ന് ശ്രീലങ്ക ടൂറിസം ബ്യൂറോ ചെയർമാൻ കിശു ഗോമസ് പറഞ്ഞു.
ടിക്കറ്റ് റദ്ദാക്കൽ നിരക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ വൻതോതിൽ കൂടിയിട്ടുണ്ടെന്ന് ശ്രീലങ്കൻ എയർലൈൻസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിപുല ഗുണതിലകെയും സൂചിപ്പിച്ചു. വരുംദിവസങ്ങളിൽ ഇത് ഇനിയും വർധിക്കും.
ഹോട്ടലുകളും റിസോർട്ടുകളും ഒഴിഞ്ഞുകിടക്കുകയാണ്. മുറികൾ ബുക്ക് ചെയ്തവർ റദ്ദാക്കി നാടുവിട്ടു. വരാനുള്ളവർ യാത്രയും ഒഴിവാക്കി. എൽ.ടി.ടി.ഇ ഭീഷണി അവസാനിച്ച ശേഷം ടൂറിസം രംഗത്തിെൻറ കരുത്തിൽ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ ശ്രമിച്ച ശ്രീലങ്കക്ക് കനത്ത തിരിച്ചടിയാണിത്.
ഈ വർഷം കുറഞ്ഞത് 25 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കിശു ഗോമസ് പറയുന്നു. പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിച്ച് അത് 20 ലക്ഷത്തിലെങ്കിലും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി പാക്കേജുകളിലും മറ്റും ഇളവുകൾ പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.