പാകിസ്താനെ ഭീകരതയുടെ സ്പോൺസർമാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോൺഗ്രസിൽ ബിൽ
text_fieldsവാഷിങ്ടൺ: ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
യു.എസ് കോൺഗ്രസ് അംഗവും ഭീകരതക്കെതിരെ പ്രവർത്തിക്കുന്നതിനായുള്ള സബ് കമ്മിറ്റി അധ്യക്ഷനുമായ ടെഡ് പോ ആണ് ബിൽ അവതരിപ്പിച്ചത്. പാകിസ്താൻ വിശ്വാസ യോഗ്യമല്ലാത്ത സഖ്യരാജ്യമല്ലെന്ന് മാത്രമല്ല, യു.എസിെൻറ ശത്രുക്കളെ വർഷങ്ങളായി സഹായിക്കുകയും െചയ്യുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താെൻറ വഞ്ചനക്ക് നാം വില കൊടുക്കേണ്ടി വരുന്നത് നിർത്തേണ്ടതുണ്ട്. ഉസാമ ബിന്‍ലാദന് അഭയം നൽകിയത് മുതൽ ഹഖാനി നെറ്റ്വർക്കുമായുള്ള ബന്ധം തന്നെ ഭീകരതക്കെതിരായ യുദ്ധത്തിൽ പാകിസ്താൻ ആരുടെ ഭാഗത്താണെന്നതിന് വ്യക്തമായ തെളിവാണെന്നും ബില്ലിൽ പറയുന്നു. ബില്‍ പ്രസിഡൻറ് ഡൊണള്‍ഡ് ട്രംപിെൻറ റിപ്പോര്‍ട്ടിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.