പക്ഷികള്‍ കൂട്ടിയിടിക്കാതെ പറക്കുന്നതെങ്ങനെ?
text_fieldsസിഡ്നി: ആയിരക്കണക്കിന് പക്ഷികള്‍ ഒന്നിച്ചുപറക്കുമ്പോഴും അവ പരസ്പരം കൂട്ടിയിടിക്കാത്തതെന്താണ്? പ്രകൃതിയൊരുക്കിയ ഈ സുരക്ഷാക്രമീകരണത്തിന് പിറകിലെ ശാസ്ത്ര തത്ത്വം അന്വേഷിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ആസ്ട്രേലിയയിലെ ക്യൂന്‍സ്ലന്‍ഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസറും ഇന്ത്യക്കാരനുമായ മാണ്ഡ്യം ശ്രീനിവാസന്‍െറ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നത്. പക്ഷികള്‍ പറക്കുന്നതിനിടയില്‍ ആകാശത്തുവെച്ച് പരസ്പരം കൂട്ടിയിടിക്കുന്നത് വളരെ അപൂര്‍വമാണ്.
എത്ര കൂടുതല്‍ പക്ഷികളുണ്ടെങ്കിലും അതിവേഗത്തില്‍ പറക്കുമ്പോഴും ദിശമാറ്റുമ്പോഴുമൊന്നും അവ തമ്മില്‍ പരസ്പരം കൂട്ടിയിടിക്കാറില്ല. പക്ഷികള്‍ അവയുടെ പരിണാമഘട്ടങ്ങളിലെല്ലാം കൈവിടാതെ സൂക്ഷിച്ചുപോരുന്ന ഈ കഴിവിനുപിന്നിലെ ‘സാങ്കേതികവിദ്യ’ മനസ്സിലാക്കുകയാണ് ഗവേഷണത്തിന്‍െറ ലക്ഷ്യമെന്നും ഇതുസംബന്ധിച്ച് നേരത്തെ കാര്യമായ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ളെന്നും പ്രഫ. മാണ്ഡ്യം ശ്രീനിവാസന്‍ പറഞ്ഞു.
പറക്കുന്ന ഉയരം കൂട്ടുമ്പോഴോ കൂട്ടത്തോടെ പെട്ടെന്ന് ദിശമാറി പറക്കുമ്പോഴോ പരസ്പരം തൊട്ടുരുമ്മാതെയും കൂട്ടിയിടിക്കാതെയും അകലംപാലിക്കാനുള്ള ഒരു പരസ്പരധാരണയും ആ ധാരണക്കടിസ്ഥാനമായ ഫലപ്രദമായ ആശയവിനിമയവും പക്ഷികള്‍ക്കിടയിലുണ്ട്. ഇതിന്‍െറ രഹസ്യമാണ് ഗവേഷകര്‍ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങളുടെ എണ്ണം കൂടുകയും ആകാശഗതാഗതത്തിന്‍െറ തിരക്ക് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാവിയിലെങ്കിലും വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഈ ഗവേഷണഫലത്തിന് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. കൂട്ടമായി പറക്കുമ്പോള്‍ ഓരോ പക്ഷിയും അതിന്‍െറ സ്ഥാനവും വേഗതയും മനസ്സിലാക്കുന്നത് എങ്ങനെയാണെന്നതും ഗവേഷണത്തിന്‍െറ പരിധിയിലുള്‍പ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.