ഇന്തോനേഷ്യയില്‍ ബോട്ട് കത്തി 23 മരണം
text_fieldsജകാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ബോട്ടപകടത്തില്‍ 23 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ 17 പേരെ കാണാതായിട്ടുണ്ട്. ജകാര്‍ത്തയില്‍നിന്ന് 50 കി.മീ അകലെയുള്ള വിനോദസഞ്ചാരകേന്ദ്രമായ ടിദുങ് ദ്വീപിലേക്ക് 200 യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിന് തീപിടിക്കുകയായിരുന്നു. 194 പേരെ രക്ഷപ്പെടുത്തി. 100 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ വിവരം തെറ്റാണെന്നും കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുന്നതായും ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപൊ പുര്‍വോ നുഗ്രാഹൊ പറഞ്ഞു.
17,000ലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ ബോട്ട് ഗതാഗതത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സുരക്ഷാമാനണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് ഇവിടെ അപകടങ്ങള്‍ പതിവാണ്. 2016 നവംബറില്‍ മലേഷ്യയില്‍നിന്ന് ബദാമിലേക്ക് പോകുകയായിരുന്ന ബോട്ട് പാറയിലിടിച്ച് 54 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.