അഫ്ഗാനിസ്താനിൽ ബോംബാക്രമണം; ആറുമരണം
text_fieldsജലാലാബാദ്: കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിൽ ഉണ്ടായ ബോംബാക്രമണത്തിൽ ആറ് സിവിലിയന്മാർ കൊല്ലപ്പെട്ടു. സർക്കാർ കെട്ടിടങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. നഗരത്തിലെ ധനകാര്യ ഒാഫിസിനു സമീപത്തായി രണ്ടു സ്േഫാടനങ്ങൾ നടന്നു.
ഒരുകൂട്ടം അക്രമികൾ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ഇവരെ പിന്തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തുകയും അക്രമികളുമായി ഏറ്റുമുട്ടുകയും ചെയ്തു. ഏറ്റുമുട്ടലിൽ ആറുപേർ മരിച്ചതിനു പുറമെ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആയുധധാരികളായ അക്രമകാരികളെ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. ചിലർ ജനാല വഴി പുറത്തേക്കുചാടി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ചിലർക്ക് പരിക്കേറ്റു.
പ്രദേശത്തെ ചില ഭാഗങ്ങൾ െഎ.എസിെൻറ ശക്തികേന്ദ്രമാണ്. താലിബാനും ഇവിടെ സജീവമാണ്. ചാവേർ ബോംബുകളും തോക്കുധാരികളും രണ്ട് കാബൂൾ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ബുധനാഴ്ച ആക്രമണം അഴിച്ചു വിടുകയും ഇതിൽ 10 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിനുശേഷമാണ് ആക്രമണം തുടങ്ങിയത്. അഫ്ഗാനിസ്താൻ ഏറെ വൈകിയ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താൻ നടപടികൾ സ്വീകരിച്ചതോടെ രാജ്യത്ത് അങ്ങോളമിങ്ങോളം വോട്ടർ രജിസ്ട്രേഷൻ കൗണ്ടറുകൾ ലക്ഷ്യംവെച്ച് ആക്രമണ പരമ്പരകളാണ് ഏപ്രിലിൽ നടന്നത്. തെരഞ്ഞെടുപ്പ് അലേങ്കാലമാക്കുകയെന്ന തങ്ങളുടെ ഉദ്ദേശ്യം െഎ.എസ്, താലിബാൻ എന്നിവർ വ്യക്തമാക്കിയതാണ്. ഏപ്രിൽ 30ന് നടന്ന ഇരട്ട ചാവേർ ബോംബാക്രമണത്തിൽ ഒമ്പത് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.