അഫ്ഗാൻ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിൽ വീണ്ടും ആക്രമണം: 30 മരണം
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിൽ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ30 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയായ ഖോസ്ത്തിലെ മുസ്ലിം പള്ളിയിലെ താൽക്കാലിക രജിസ്ട്രേഷൻ കേന്ദ്രത്തിനു നേരെയാണ് ആക്രമണം. സംഭവത്തിൽ 40 ലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നു പൊലീസ് അറിയിച്ചു. സ്ഫോടനം നടക്കുേമ്പാൾ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു.
രാജ്യത്ത് തെരഞ്ഞെടുപ്പു കേന്ദ്രങ്ങൾക്കുനേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ഒക്ടോബറില്‍ അഫ്ഗാനിസ്താനിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി വോട്ടർ രജിസ്ട്രേഷനു വേണ്ടിയും ഈ ആരാധനാലയം ഉപയോഗിച്ചു വരുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ 22ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വോട്ടർ രജിസ്ട്രേഷൻ സെൻററിലുണ്ടായ സ്ഫോടനത്തിൽ 57 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു. ഈ വർഷം പാർലമെൻറ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാജ്യത്ത് സ്ഫോടന പരമ്പരകൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.