വൈരുധ്യങ്ങൾ മാറ്റിവെച്ച് പരസ്പരം പരിഗണിക്കണമെന്ന് ഷി ജിൻപിങ്
text_fieldsഷിയാെമൻ (ചൈന): വൈരുധ്യങ്ങൾ മാറ്റിെവച്ച് പരസ്പര ധാരണയിലൂടെയും ആശയവിനിമയത്തിലൂടെയും മറ്റുള്ളവരുടെ കാര്യങ്ങൾ പരിഗണിക്കണമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഒമ്പതാമത് ബ്രിക്സ് വാർഷിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കുകിഴക്കൻ ചൈനീസ് നഗരമായ ഫ്യൂജിയാനിൽ നടന്ന ബിസിനസ് കൗൺസിലോടെയാണ് ത്രിദിന ഉച്ചകോടിക്ക് തുടക്കമായത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാർ ഉച്ചകോടിയിൽ പെങ്കടുക്കുന്നുണ്ട്.
‘വൻ കെട്ടിടങ്ങൾ ഉറച്ച അടിത്തറയിലാണ് പടുത്തുയർത്തുന്നത്. ബ്രിക്സ് രാജ്യങ്ങൾ അടിത്തറ പണിതുകഴിഞ്ഞു. ഇനി പരസ്പര സഹകരണം ഉറപ്പാക്കണം’ -പരസ്പര സഹകരണത്തിന് ഉൗന്നൽ നൽകിയ പ്രസംഗത്തിൽ ഷി ജിൻപിങ് പറഞ്ഞു.
‘ബ്രിക്സ് സഹകരണത്തിലൂടെ രാജ്യങ്ങൾ കൂട്ടായാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാവരും പരസ്പര ധാരണ ഉറപ്പുവരുത്തുകയും മറ്റുള്ളവെര പരിഗണിക്കുകയും െചയ്യുന്നു’ -വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള 1000 പ്രതിനിധികൾ പെങ്കടുത്ത ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ബ്രിക്സ് നിയന്ത്രിക്കുന്ന ന്യൂ ഡെവലപ്മെൻറ് ബാങ്കും കണ്ടിൻജൻറ് റിസർവ് അറേഞ്ച്മെൻറ്സും (സി.ആർ.എ) രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യ നിർമാണത്തിനും സ്ഥിരവികസനത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഇത് ആേഗാള സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സഹായകമാകുന്നു. ബ്രിക്സ് രാജ്യങ്ങൾ വിപുലമായ സാമ്പത്തികനയ സഹകരണം മെച്ചപ്പെടുത്തുകയും വികസന വഴികൾ ഏകീകരിക്കുകയും ചെയ്യണം.
വ്യവസായ ഘടനയിലെയും വിഭവശേഖരത്തിലെയും ശക്തി വർധിപ്പിക്കുകയും പരസ്പരബന്ധിത വികസനം സാധ്യമാക്കാൻ വിപുലമായ വിപണി സൃഷ്ടിക്കുകയും ചെയ്യണമെന്നും ചൈനീസ് പ്രസിഡൻറ് പറഞ്ഞു.ദോക്ലാം അതിർത്തിയിൽ 73 ദിവസം നീണ്ട ഇന്ത്യ-ചൈന സംഘർഷം അവസാനിപ്പിച്ച് ദിവസങ്ങൾക്കകമാണ് ഉച്ചകോടി നടക്കുന്നത്.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിലെ തെൻറ ബൃഹദ്പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവിനെ (സി.പി.ഇ.സി) സൂചിപ്പിച്ചാണ് ഷി ജിൻപിങ് പരസ്പര സഹകരണത്തെക്കുറിച്ച് ഉൗന്നിപ്പറഞ്ഞത്. പാക് അധീന കശ്മീരിലൂടെ പോകുന്ന സി.പി.ഇ.സി ഇന്ത്യ എതിർക്കുകയാണ്. മേയിൽ ചൈന നടത്തിയ ബെൽറ്റ് ആൻഡ് റോഡ് ഫോറം (ബി.ആർ.എഫ്) ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.
ബി.ആർ.എഫ് ഒരുതരത്തിലുമുള്ള രാഷ്ട്രീയ അജണ്ടയല്ലെന്നും പ്രായോഗിക സഹകരണത്തിെൻറ വേദിയാണെന്നും ഷി ജിൻപിങ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.