കുഞ്ഞ് ഉറക്കെ കരഞ്ഞു: ബ്രിട്ടീഷ് എയർവേസിൽ നിന്നും ഇന്ത്യൻ ദമ്പതികളെ ഇറക്കിവിട്ടു
text_fieldsലണ്ടൻ: വിമാനത്തിനുള്ളിൽ മുന്നുവയസായ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് ഇന്ത്യൻ ദമ്പതികൾക്ക് യാത്ര നിഷേധിച്ചു. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്.
ജൂലൈ 23നാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുേമ്പാൾ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. സീറ്റ് ബെല്‍ട്ടിട്ടതിലുള്ള അസ്വസ്ഥതയെ തുടർന്നാണ് കുട്ടി കരയാന്‍ തുടങ്ങിയത്. കുഞ്ഞിെൻറ കരച്ചിൽ നിർത്താൻ രക്ഷിതാക്കൾ ശ്രമിക്കുന്നതിനിടെ കാബിൻ അംഗങ്ങളിലൊരാൾ വന്ന് പരുഷമായി പെരുമാറി. കുഞ്ഞ് വീണ്ടും കരഞ്ഞതോടെ വിമാനം ടെര്‍മനലിലേക്ക് തന്നെ തിരിച്ച് വിടുകയും ദമ്പതികളെ ഇറക്കി വിട്ട് യാത്ര തുടരുകയുമായിരുന്നു. കുഞ്ഞിെൻറ കരച്ചിൽ മാറ്റാൻ സഹായിച്ച അടുത്ത സീറ്റിലുണ്ടായിരുന്ന ഇന്ത്യൻ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.
ബ്രിട്ടീഷ് എയര്‍വേസ് വംശീയമായി പെരുമാറി എന്നാരോപിച്ച് കുഞ്ഞിെൻറ പിതാവ് ഇന്ത്യൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകി. തങ്ങളെ അപമാനിക്കുന്ന രീതിയിലും വംശീയപരമായി അവഹേളിക്കുന്ന വിധത്തിലുമായിരുന്നു വിമാനത്തിലെ ജീവനക്കാരും കമ്പനിയും പെരുമാറിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.
എന്നാൽ ഇത്തരം പരാതികളെ തങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും യാതൊരു തരത്തിലുമുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. പരാതിക്കാരനുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും എയർവേസ് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.