ചൈനയെ വിറപ്പിച്ച് ബ്ലാക് ഡെത്ത്; കണ്ടെത്തിയത് എലികൾ പരത്തുന്ന പകർച്ചവ്യാധി
text_fieldsബീജിങ്: ലോകം കോവിഡ് ബാധയെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമങ്ങൾ തുടരുന്നതിനിടെ ചൈനയിൽ നിന്നും പുതിയ പകർച്ചവ്യാധി ഭീഷണി. കാടുകളിൽ കാണപ്പെടുന്ന എലി വർഗത്തിൽ പെട്ട മാർമോട്ട്സ് എന്ന ജീവികൾ പരത്തുന്നത് എന്ന് കരുതപ്പെടുന്ന ബ്ലൂബോണിക് പ്ലേഗാണ് പുതിയ ആശങ്ക വിതച്ചിരിക്കുന്നത്. ബ്ലാക് ഡെത്ത് എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത് റഷ്യയോടും മംഗോളിയയോടും അതിർത്തിപങ്കിടുന്ന ചൈനയിലെ സ്വയം ഭരണപ്രദേശമായ ഇന്നർ മംഗോളിയയിലാണ്. മാർമോട്ടുകളെ ഭക്ഷിച്ചതിനെ തുടർന്നാണ് രോഗം പടർന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ചൈനയിൽ എച്ച് 1 എൻ 1 വംശത്തിൽ പെടുന്ന പുതിയ ജി4 വൈറസ് കണ്ടെത്തിയതായി ദിവസങ്ങൾക്ക് മുമ്പ് ഗവേഷകർ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ നാല് പേരാണ് ചികിത്സയിലുള്ളത്. ജൂലൈ ഒന്നിന് 27ഉം 17ഉം വയസുകാരായ രണ്ടുപേരെ പടിഞ്ഞാറൻ മംഗോളിയയിലെ രണ്ട് ആശുപത്രികളിൽ ബ്ലൂബോണിക് പ്ലേഗ് ബാധിച്ചതിനെ തുടർന്ന് ചികിത്സിച്ചിരുന്നതായി ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ബ്ലൂബോണിക് പ്ലേഗുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് കാലയളവ് 2020 അവസാനം വരെ തുടരുമെന്ന് പ്രദേശിക ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയ 146 പേരെ െഎസൊലേറ്റ് ചെയ്യുകയും പ്രദേശിക ആശുപത്രികളിൽ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. രോഗം പരത്തുന്ന എലിവർഗത്തിൽ പെട്ട ജീവിയെ ഇനി ഭക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യവാനായ ഒരാൾക്ക് 24 മണിക്കൂറുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടാൻ തക്കവണ്ണം അപകടകാരിയായ രോഗമാണ് ബ്ലാക്ഡെത്ത്. മാർമോട്ടുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ചെള്ള് പോലുള്ള ചെറുജീവി കടിച്ചാലും മനുഷ്യരിലേക്ക് രോഗം പടരും. രോഗിയുടെ ശ്വാസത്തിലൂടെ മറ്റുള്ളവരിലേക്കും വ്യാപിക്കും. എന്നാൽ, രോഗം കണ്ടെത്തിയ ഉടനെ ചികിത്സിച്ചാൽ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
പതിനാലാം നൂറ്റാണ്ടിൽ ലോകത്തെ വിറപ്പിച്ച ബ്ലൂബോണിക് പ്ലേഗ് യൂറോപ്പിൽ കൊലപ്പെടുത്തിയത് ഇരുപത് കോടിയോളം ജനങ്ങളെയിരുന്നു. രോഗം ബാധിച്ചാൽ ഒന്ന് മുതൽ ഏഴ് ദിവസത്തിനകം രോഗ ലക്ഷണങ്ങൾ പ്രകടമാകും. വിറയലോടുകൂടിയ പനി,തലവേദന, ശരീരവേദന, ഛർദ്ദിൽ എന്നിവയുണ്ടാകം. അണുബാധയുണ്ടായാൽ അതിവേഗം ന്യുമോണിയയും വരും. ഐസൊലേറ്റ് ചെയ്തുകൊണ്ട് തന്നെയാണ് രോഗ ബാധിതരെ ചികിത്സിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.