റോഹിങ്ക്യൻ കൂട്ടക്കൊലയുടെ കൂടുതൽ തെളിവുകൾ പുറത്ത്; മ്യാന്മറിൽ കൂട്ടക്കുഴിമാടം
text_fieldsയാംഗോൻ: മ്യാന്മർസൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ റോഹിങ്ക്യകളുടെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. അസോസിയേറ്റഡ് പ്രസിെൻറ അന്വേഷണത്തിലാണ് അഞ്ച് കുഴിമാടങ്ങൾ കണ്ടെത്തിയത്. ആക്രമണത്തിെൻറ മൊബൈൽ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മ്യാൻമറിലെ റോഹിങ്ക്യൻ വംശഹത്യയുടെ നേർസാക്ഷ്യമാണീ കുഴിമാടങ്ങൾ. പാതി കത്തിക്കരിഞ്ഞ നിലയിലുള്ള പുരുഷൻമാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ടവരെയും അവരുടെ ബന്ധുക്കളെയും കണ്ട് സംസാരിച്ചാണ് എ.പി റിപ്പോർട്ട് തയ്യാറാക്കിയത്.
ഫുട്ബാൾ പോലുള്ള ചിൻലോൺ ഗെയിം കളിക്കവെയാണ് റോഹിങ്ക്യകൾക്കുനേരെ സൈന്യം വെടിയുതിർത്തത്. അന്നു രക്ഷപ്പെട്ട നൂർ ഖാദിർ, കുഴിമാടങ്ങളിലൊന്നിൽ അടക്കം ചെയ്തത് തെൻറ സുഹൃത്തുക്കളെയാണെന്ന കാര്യം സ്ഥിരീകരിച്ചു. അവർ ധരിച്ചിരുന്ന വസ്ത്രത്തിെൻറ നിറം കണ്ടാണ് മൃതദേഹം നൂർ തിരിച്ചറിഞ്ഞത്. ആഗസ്റ്റ് 27നാണ് ഇൗ കൂട്ടക്കൊലകൾ നടന്നത് എന്നാണ് കരുതുന്നത്.
വെടിവെച്ചുകൊന്നശേഷം മൃതദേഹങ്ങൾക്കുമേൽ ആസിഡ് ഒഴിക്കുകയായിരുന്നു. കനത്തമഴയിൽ കുഴിമാടത്തിനുമുകളിലിട്ട മണ്ണ് ഒലിച്ചുപോയതോടെയാണ് അവ വെളിപ്പെട്ടത്. എ.പി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മ്യാന്മറിനു മേൽ ആയുധഉപരോധം ഏർപ്പെടുത്തണെമന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. യു.എസും യൂറോപ്യൻയൂനിയനും ഉപരോധം ചുമത്തുന്നതോടെ മ്യാന്മർ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുമെന്നും ഹ്യൂമൻ റൈറ്റ്സ് മേധാവി ഫിൽ റോബർടൺ ചൂണ്ടിക്കാട്ടി.
നേരേത്ത ഇൻ ദിൻ എന്ന ഗ്രാമത്തിലെ 10 മൃതദേഹങ്ങൾ സംസ്കരിച്ച കുഴിമാടത്തിെൻറ ഉത്തരവാദിത്തം മ്യാന്മർ സൈന്യം ഏറ്റെടുത്തിരുന്നു. സെപ്റ്റംബറിൽ സൈന്യം വെടിെവച്ചുകൊന്ന റോഹിങ്ക്യകളുടെ മൃതദേഹങ്ങളായിരുന്നു അത്. ഡിസംബറിൽ മറ്റൊരു കുഴിമാടം കണ്ടെത്തിയതിനുശേഷം മാത്രമാണ് സൈന്യം ഇതിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
വൻ മാനുഷികദുരന്തത്തിെൻറ ചെറിയൊരു ഭാഗം മാത്രമാണിവിടെ അനാവരണം ചെയ്യപ്പെട്ടതെന്ന് അന്ന് ആംനസ്റ്റി ഇൻറർനാഷനൽ ചൂണ്ടിക്കാട്ടുകയുണ്ടായി. രാഖൈനിൽ സൈന്യത്തിെൻറ ക്രൂരപീഡനത്തിൽ നിന്ന് രക്ഷതേടി ഏഴുലക്ഷത്തിൽപരം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. ആയിരങ്ങൾ കൊല്ലപ്പെടുകയും നിരവധി രോഹിങ്ക്യൻ സ്ത്രീകളെ സൈന്യം കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. വംശഹത്യയെന്തെന്നതിെൻറ പാഠപുസ്തകമാണ് രാഖൈനിൽ നടക്കുന്നതെന്ന് യു.എൻ വിശേഷിപ്പിക്കുകയുണ്ടായി.400 ലേറെ റോഹിങ്ക്യകളെ സൈന്യം കൂട്ടക്കുരുതി നടത്തിയെന്നാണ് കണക്ക്. എന്നാൽ യഥാർഥ മരണസംഖ്യ അതിലേറെ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.