കാബൂളിൽ ചാവേറാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ സർക്കാർ ജീവനക്കാർ സഞ്ചരിച്ച ബസിനുനേരെ താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാൽപതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്ഗാൻ പെട്രോളിയം-ഖനന മന്ത്രാലയത്തിലെ ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിനുേനരെ തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് ആക്രമണമുണ്ടായത്. പിന്നീട് താലിബാൻ സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആക്രമണത്തിൽ ബസും മൂന്നു കാറുകളും പൂർണമായും തകർന്നു. സ്ഫോടനത്തിെൻറ ശക്തിയിൽ സമീപത്തെ കടകൾക്കും മറ്റു കച്ചവട സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചതായും പരിക്കേറ്റവരിൽ കുട്ടികളടക്കം ഉൾപ്പെട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ആഭ്യന്തര മന്ത്രാലയ വക്താവ് നാജിബ് ഡാനിഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ആളുകൾ േജാലിസ്ഥലത്തേക്കും വിദ്യാർഥികൾ സ്കൂളിലേക്കും പോകുന്ന സമയമായതിനാൽ റോഡിൽ കനത്ത തിരക്കായിരുന്നു. ഇതാണ് പരിക്കേറ്റവരുടെ എണ്ണം വർധിപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇതേ പ്രദേശത്ത് െഎ.എസ് ചാവേറാക്രമണം നടന്നിരുന്നു. തിങ്കളാഴ്ച സംഭവത്തിെൻറ വാർഷികദിനത്തിൽ പ്രതിഷേധം നടക്കാനിരിക്കെയാണ് താലിബാൻ വീണ്ടും ആക്രമണം നടത്തിയത്. സുരക്ഷ സാഹചര്യങ്ങൾ മുൻനിർത്തി ഹസാര വിഭാഗക്കാർ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി മാറ്റിവെച്ചിരിക്കയാണ്. ഇൗ വർഷം അഫ്ഗാനിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം കഴിഞ്ഞ ദിവസത്തോടെ 1662 ആയി. കാബൂളിൽ ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ അടുത്ത കാലത്തായി ശക്തിപ്പെട്ടിരിക്കയാണ്. നാറ്റോ സഖ്യം രാജ്യത്തെ സുരക്ഷാചുമതല മൂന്നു വർഷം മുമ്പാണ് അഫ്ഗാൻ സേനക്ക് കൈമാറിയത്. ഇതിനുശേഷം സൈന്യത്തെയും സർക്കാർ സ്ഥാപനങ്ങളെയും ഉന്നംവെക്കുന്ന ആക്രമണങ്ങൾ പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.