ചൈനയിൽ മഹാപ്രളയം; 141 പേരെ കാണാനില്ല, 3.8 കോടി പേരെ ബാധിച്ചു
text_fieldsബെയ്ജിങ്: കനത്ത മഴയെ തുടർന്ന് ദക്ഷിണ ചൈനയിൽ വെള്ളപ്പൊക്കം. ജൂൺ ആദ്യം തുടങ്ങിയ പ്രളയത്തിൽ 141 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. 3.8 കോടി ജനങ്ങളെ ബാധിച്ച പ്രളയത്തിൽ 8000 വീടുകൾ തകർന്നു. 22,500 പേരെ ഒഴിപ്പിച്ചതായി ചൈനയുടെ പ്രളയനിയന്ത്രണ ദുരിതാശ്വാസ വകുപ്പ് അറിയിച്ചു.
ജിയാങ്സി, അൻഹുയി, ഹുബൈ, ഹുനാൻ പ്രവിശ്യകളുൾപ്പെടെ 27 മേഖലകളെയാണ് പ്രളയം ബാധിച്ചത്. 87.9 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജ്യത്തെ 433 നദികളെ വെള്ളപ്പൊക്കം ബാധിച്ചു. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദിയായ യാങ്റ്റ്സു അടക്കം 33 നദികളിൽ എക്കാലത്തെയും ഉയർന്ന തോതിലാണ് വെള്ളം കയറിയത്.
സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 332 കോടി രൂപ നീക്കിെവച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.