സിറിയയിലെ രാസായുധാക്രമണം: അപലപിച്ച് ലോകരാഷ്ട്രങ്ങൾ
text_fieldsഡമസ്കസ്: സിറിയയിലെ രാസായുധാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അക്രമണത്തെ യു.എസ്, ഫ്രാൻസ്, തുർക്കി, തുടങ്ങിയ രാജ്യങ്ങളും െഎക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അപലപിച്ചു.
അക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് പ്രതികരിച്ചത്. അക്രമണം യുദ്ധക്കുറ്റമാണെന്നും സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദിനെ അനുകൂലിക്കുന്ന റഷ്യയും ഇറാനും ഇതിന് ഉത്തരം നൽകേണ്ടി വരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സൺ അറിയിച്ചു.
This is the aftermath of a suspected chemical gas attack in Syria's Idlib.
— Al Jazeera English (@AJEnglish) April 4, 2017
(Via @AJPlus) pic.twitter.com/DM2t7jwhE8
ആകാശത്ത് നിന്നുണ്ടായത് ഭീകരമായ അക്രമണമെന്ന് സിറിയയിലെ യു.എന്നിെൻറ പ്രത്യേക ദൂതൻ സ്റ്റഫൻ ഡി മിസ്തുറ പറഞ്ഞു. സിവിലിയന്‍മാര്‍ക്ക് നേരെയും ആശുപത്രികള്‍ക്കും നേരെയുമുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി.
ബശ്ശാർ അൽ അസദ് ഭരണകൂടത്തിന്റെ ആക്രമണം ഏറെ മൃഗീയമായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പ്രതികരിച്ചു. അക്രമണത്തിന് പിന്നിൽ സിറിയൻ സൈന്യമാണെന്നാണ് വിമത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തുന്ന വൈറ്റ്ഹെൽമറ്റ്സ് പ്രവർത്തകർ പറഞ്ഞത്. വിഷയം ഇന്ന് ചേരുന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസമാണ് വിമതരുടെ നിയന്ത്രണ മേഖലയായ ഇദ്ലിബ്പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ ബശ്ശാർ അൽ അസദിെൻറ സൈന്യം രാസായുധ പ്രയോഗം നടത്തിയത്. സരിൻ വിഷ വാതകമാണ് പ്രയോഗിച്ചത്. സംഭവത്തിൽ 60 പേർ മരിച്ചതായാണ് പ്രാഥമിക വിവരമെങ്കിലും 100 പേർ മരിച്ചതായും 500 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.