രാസായുധ പ്രയോഗം: മൊൺസാേൻറാ നഷ്ടപരിഹാരം നൽകണമെന്ന് വിയറ്റ്നാം
text_fieldsഹനോയ്: വിയറ്റ്നാം യുദ്ധകാലത്ത് യു.എസ് സേനയുടെ ഏജൻറ് ഒാറഞ്ച് രാസായുധ പ്രയോഗത്തിൽ ഇരകളാക്കപ്പെട്ടവർക്ക് ‘മൊൺസാേൻറാ’ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. യു.എസ് സൈന്യത്തിന് രാസായുധം നൽകിയ കമ്പനിയോട് വിയറ്റ്നാം സർക്കാറാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
1961 മുതൽ 10 വർഷക്കാലം തെക്കൻ വിയറ്റ്നാമിലെ 30,000 മൈൽ പ്രദേശത്താണ് അമേരിക്കൻ സേന വിഷവർഷം നടത്തിയത്. രാസായുധ പ്രയോഗത്തിെൻറ അനന്തരഫലങ്ങൾ വർഷങ്ങളോളം നിലനിൽക്കുകയും ചെയ്തു.
നിരവധി കുട്ടികൾക്ക് അംഗവൈകല്യവും അർബുദവുമടക്കമുള്ള രോഗങ്ങൾ പിടിപെട്ടു. ഇതിന് ഉത്തരവാദികളെന്ന നിലയിലാണ് മൊൺസാേൻറായോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.