ബംഗ്ളാദേശില്‍ പുതിയ ശൈശവവിവാഹ നിയമത്തിനെതിരെ പ്രതിഷേധം
text_fields
ധാക്ക: ബംഗ്ളാദേശില്‍ പുതിയ ശൈശവവിവാഹ നിയമത്തിനെതിരെ വന്‍ പ്രതിഷേധം. പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹത്തിന് അനുമതിനല്‍കുന്ന പ്രത്യേക വ്യവസ്ഥയുള്ള നിയമമാണ് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഫെബ്രുവരി 27നാണ് ശൈശവവിവാഹ നിയന്ത്രണബില്‍ 2017 പാര്‍ലമെന്‍റ് പാസാക്കിയത്. 21 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളെയും 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയാവാത്തവരായി കണക്കാക്കുമെന്ന് ബില്ലില്‍ പറയുന്നുണ്ട്. പക്ഷേ, നിയമപരമായി പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം ശൈശവവിവാഹമായി പരിഗണിച്ച് ശിക്ഷ വിധിക്കുമെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ അനുമതിയോടെ നടത്തുന്ന ഇത്തരം വിവാഹങ്ങള്‍ കുറ്റകരമായി കണക്കാക്കില്ളെന്നാണ് ബില്ലിലെ പ്രത്യേക വ്യവസ്ഥ.
പുതിയ നിയമത്തിനെതിരെ സ്ത്രീസംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്. ‘പ്രത്യേക സാഹചര്യങ്ങളിലുള്ള’ വിവാഹത്തിന്‍െറ പ്രായപരിധി നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യത്ത് ശൈശവവിവാഹങ്ങള്‍ വര്‍ധിക്കുമെന്ന് ധാക്കയിലെ മനുഷ്യാവകാശപ്രവര്‍ത്തക സുല്‍ത്താന കമാല്‍ ആരോപിച്ചു. ഏഷ്യയില്‍ ഏറ്റവുമധികം ശൈശവവിവാഹങ്ങള്‍ നടക്കുന്ന രാജ്യമാണ് ബംഗ്ളാദേശ്.
രാജ്യത്തെ 52 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിനുമുമ്പ് വിവാഹിതരാവുന്നവരാണ്. 18 ശതമാനം പെണ്‍കുട്ടികള്‍ 15 വയസ്സിനു മുമ്പും വിവാഹിതരാവുന്നു. നിയമത്തില്‍ പല വൈരുധ്യങ്ങളുള്ളതായും ഇത് പെണ്‍കുട്ടികളുടെ ജീവനുതന്നെ ഭീഷണിയാണെന്നും ജെന്‍ഡര്‍ എക്സ്പര്‍ട്ട് ഫവ്സിയ ഖോണ്ട്കര്‍ ഇവ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ളെന്നാണ് സര്‍ക്കാര്‍ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.