ഡേ കെയർ സെൻററിലെ ശിശുപീഡനം: ചൈനയിൽ ഒാൺലൈൻ ട്രാവൽ മേധാവികൾക്ക് സസ്പെൻഷൻ
text_fieldsഷാങ്ഹായ്: ഡേ കെയർ സെൻററിലെ കുട്ടികളെ ദേഹോപദ്രവം ഏൽപിക്കുന്ന വിഡിയോ വിവാദമായതിനെതുടർന്ന് ചൈനയിെല ഏറ്റവും വലിയ ഒാൺലൈൻ ട്രാവൽ ഏജൻസിയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ട്രിപ് എന്ന ട്രാവൽ കമ്പനിയുടെ ജീവനക്കാരുടെ മക്കൾക്കുള്ള ഡേ കെയർ സെൻററിലാണ് പീഡനം നടന്നത്. ഷാങ്ഹായ് ആസ്ഥാനത്തെ കമ്പനിയുടെ ഡേ െകയറിൽ ജീവനക്കാർ കുട്ടികേളാട് ക്രൂരമായി പെരുമാറിയതായും എരിവുകലർന്ന കടുക് നിർബന്ധിച്ച് തീറ്റിച്ചതായും മാതാപിതാക്കൾ ആരോപിച്ചു.
കമ്പനിയുടെ ഗ്രൂപ് വൈസ് പ്രസിഡൻറ് ഷി ക്വി, വൈസ് പ്രസിഡൻറ് ഫെങ് വെയ്ഹ്വ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണത്തിന് ചൈന ഉത്തരവിട്ടിരിക്കുകയാണ്. കുട്ടികളെ പീഡിപ്പിച്ച മൂന്ന് ഡേ കെയർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
വിമാന, ട്രെയിൻ യാത്രക്ക് ചൈനക്കാർ ആശ്രയിക്കുന്ന ഏറ്റവും വലിയ ട്രാവൽ ഏജൻസിയാണ് ട്രിപ്. കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോ പുറത്തുവന്നശേഷം ക്ഷുഭിതരായ രക്ഷിതാക്കൾ പ്രതികാരമായി ഒരു ജീവനക്കാരിയെ നിർബന്ധിച്ച് എരിവുള്ള കടുക് തീറ്റിക്കുന്ന മറ്റൊരു വിഡിയോയും പുറത്തുവന്നിരുന്നു. ഇതേ സ്ത്രീ മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു. സ്ത്രീ അവകാശങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ‘ഷാങ്ഹായ് വുമൺ’ എന്ന ഏജൻസിക്ക് ഒൗട്ട്സോഴ്സിങ് ആയി ഡേ കെയർ സെൻററിെൻറ പ്രവർത്തനങ്ങൾ ഏൽപിച്ചുകൊടുത്തിരിക്കുകയായിരുന്നു ട്രിപ്.
മൂന്നുവയസ്സിൽ താെഴയുള്ള നൂറോളം കുട്ടികളാണ് ഇവിടെയുള്ളത്. ഇവിടെ പ്രവേശനം ലഭിക്കാൻതന്നെ ബുദ്ധിമുട്ടാണെന്നും നീണ്ട കാത്തിരുന്നതിന് ശേഷമാണ് പ്രവേശനം കിട്ടിയതെന്നും ഒരു രക്ഷിതാവ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.