Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്​ഉൗദ് അസ്​ഹറിനെ...

മസ്​ഉൗദ് അസ്​ഹറിനെ വിലക്കുന്നതിൽ ചൈനക്ക് മൗനം

text_fields
bookmark_border
മസ്​ഉൗദ് അസ്​ഹറിനെ വിലക്കുന്നതിൽ ചൈനക്ക് മൗനം
cancel
ബെയ്ജിങ്: ജയ്​ശെ മുഹമ്മദ് തലവൻ മസ്​ഉൗദ് അസ്​ഹറിനെ യു.എന്നിൽ വിലക്കുന്നതുമായി ബന്ധപ്പെട്ട് ചൈന മൗനം പാലിച്ചു. യു.എന്നിൽ സ്ഥിരാംഗത്വമുള്ള ചൈനയാണ് അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയുന്നത്. ആദ്യമായാണ് ബ്രിക്സ് ഉച്ചകോടിയിൽ പാകിസ്താൻ കേന്ദ്രീകൃതമായ തീവ്രവാദത്തെക്കുറിച്ച് പരാമർശിക്കുന്നത്. തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ നിലപാട് തങ്ങൾക്കുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. എന്നാൽ, അസ്​ഹറിനെ വിലക്കുന്നതിനെ ചൈന എതിർക്കുന്നത് എന്തിനെന്ന ചോദ്യത്തിൽനിന്ന്​ അദ്ദേഹം ഒഴിഞ്ഞുമാറി.

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബ്രിക്സ് രാജ്യങ്ങളുടെ സഹകരണവും നേട്ടവും സംതൃപ്തിയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു വർഷമായി അസ്​ഹറിനെ വിലക്കുന്നതിനായി ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചൈന വിഘാതമായി നിൽക്കുകയാണ്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അസ്​ഹറിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എന്നിൽ ആഗോള ഭീകരനായി അസ്​ഹറിനെ പ്രഖ്യാപിക്കുന്നതിന് അമേരിക്ക നടത്തിയ നീക്കത്തെ ചൈന എതിർത്തു.

കഴിഞ്ഞ വർഷം നടത്തിയ ഉച്ചകോടിയിൽ ബ്രിക്സ് രാജ്യങ്ങൾ തീവ്രവാദത്തിനെതിരെ സമഗ്രമായ സമീപനം പുലർത്തണമെന്ന അനുമാനത്തിനെതിരാണ് അസ്​ഹറി​െൻറ കാര്യത്തിൽ ചൈനയുടെ നിലപാട്. താലിബാൻ, ഐ.എസ്, അൽഖാഇദ, തുർക്കിസ്താൻ ഇസ്​ലാമിക് മൂവ്മ​െൻറ്, ഇസ്​ലാമിക് മൂവ്മ​െൻറ് ഓഫ് ഉസ്ബകിസ്താൻ, ഹഖാനി നെറ്റ്​വർക്, ലശ്​കറെ ത്വയ്യിബ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ബ്രിക്സ് ആശങ്ക രേഖപ്പെടുത്തി. യു.എൻ സെക്യൂരിറ്റി കൗൺസിലി​െൻറയും ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സി​െൻറയും (എഫ്.എ.ടി.എഫ്) പ്രവർത്തനം ലോകം മുഴുവനും വ്യാപിപ്പിക്കണമെന്ന് യോഗം വിലയിരുത്തി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamasood azharbricsmalayalam news
News Summary - China avoids Masood Azhar ban issue after BRICS declaration- India news
Next Story