സമ്പൂർണ ഇൻറർനെറ്റ് നിരോധനത്തിന് ചൈന
text_fields
ബെയ്ജിങ്: കമ്യൂണിസ്റ്റ് സർക്കാറിനെതിരായ ജനരോഷം തടയൽ ലക്ഷ്യംവെച്ച് സമ്പൂർണ ഇൻറർനെറ്റ് നിരോധനത്തിന് ചൈനയുടെ നീക്കം. നേരത്തെയുള്ള നിരോധനം മറികടക്കാൻ പൗരന്മാർ ഉപേയാഗിച്ചിരുന്ന സ്വകാര്യ ഇൻറർനെറ്റ് സൗകര്യമായ വി.പി.എന്നി(വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്)നുകൂടി നിരോധനം കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. 2018 ഫെബ്രുവരിയോടെ വി.പി.എൻ നിർത്തലാക്കാൻ രാജ്യത്തെ മൂന്ന് ടെലികോം കമ്പനികൾക്ക് ചൈനീസ് ഭരണകൂടം നിർദേശം നൽകിയതായാണ് റിപ്പോർട്ട്. സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ചൈന മൊബൈൽ, ചൈന യുണികോം, ചൈന ടെലികോം എന്നിവരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇൗ വർഷം അവസാനം ചൈനയിൽ ചേരാനിരിക്കുന്ന നിർണായക രാഷ്്ട്രീയ യോഗത്തിനു മുന്നോടിയായാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ലോകത്ത് ഏറ്റവും അധികം ഇൻറർനെറ്റ് സെൻസർഷിപ്പ് ഏർപ്പെടുത്തിയ രാജ്യമാണ് ചൈന. ഗൂഗ്ൾ, ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവക്കു പുറമെ ആയിരക്കണക്കിന് വെബ്സൈറ്റുകളാണ് ഇതിനകം േബ്ലാക് ചെയ്തിരിക്കുന്നത്. 1989ത്തിലെ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധം പോലുള്ളവക്ക് തിരികൊളുത്തപ്പെടുമോ എന്നും അത്തരം പ്രവണതകൾ കണ്ടെത്താനാവുമോ എന്നുമുള്ള ആശങ്കയാണ് ഇതിെൻറ പിന്നിലെന്ന് പറയപ്പെടുന്നു. ഇൻറർനെറ്റ് നിരോധനം നിലനിൽക്കുേമ്പാഴും വി.പി.എന്നിലൂെട കോടിക്കണക്കിന് ചൈനീസ് പൗരന്മാർക്ക് ഏത് വെബ്സൈറ്റിലേക്കും പ്രവേശിക്കാമായിരുന്നു.
ചൈനയുടെ ഇൗ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാറിെൻറ തലപ്പത്ത് പുകയുന്ന തീവ്ര നൈരാശ്യമാണ് മുെമ്പങ്ങുമില്ലാത്ത തിടുക്കത്തിലൂടെ ഇൻറർനെറ്റിെൻറ മേലുള്ള നിയന്ത്രണം പിടിച്ചടക്കാനുള്ള ഇൗ ശ്രമം കാണിക്കുന്നതെന്ന് കാലിേഫാർണിയ സർവകലാശാല പ്രഫസർ ക്സിയാവോ ക്വിങ് പറഞ്ഞു. രാജ്യെത്ത വിവിധ വിഭാഗങ്ങൾ രാഷ്ട്രീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ ഇൻറർനെറ്റ് ഉപേയാഗിച്ചേക്കുമെന്നുള്ള ഭരണകൂടത്തിെൻറ ഭയമാണ് ഇത് വ്യക്തമാക്കുന്നത്. വി.പി.എൻ നിരോധനം അക്കാദമിക രംഗത്തുള്ളവരെയും സോഫ്റ്റ്വെയർ, വ്യവസായ മേഖലയിൽ ഉള്ളവരെയും പ്രതികൂലമായി ബാധിച്ചേക്കും.
ലോകത്തുടനീളമുള്ള സർവകലാശാലകളുമായുള്ള ആശയവിനിമയത്തിനും പഠനാവശ്യങ്ങൾക്കുള്ള ജേണലുകൾ ലഭ്യമാവുന്നതിനുമുള്ള പ്രയാസമടക്കം നിരവധി പ്രശ്നങ്ങൾ അക്കാദമിക രംഗത്തുള്ളവർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. വിദേശ വ്യവസായികൾ അവരുടെ കമ്പനി സംബന്ധമായ വിവരങ്ങളും മറ്റും കൈമാറിയിരുന്നത് വി.പി.എൻ സഹായത്തോടെയായിരുന്നു. അതുകൊണ്ടുതന്നെ ഇതിെൻറ നിരോധനത്തിൽനിന്ന് കോർപറേറ്റുകളെ ഒഴിവാക്കുമോ എന്ന കാര്യം വ്യക്തമല്ല.
കറുത്ത ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും ഇത് കമ്യൂണിസ്റ്റ് പാർട്ടിക്കകത്തുതന്നെ വളരെ മോശമായി പ്രതിഫലിക്കുമെന്നും ചൈനീസ് ടെക്നോളജി ഭീമനായ ബൈയ്ദുവിെൻറ മുൻ മേധാവി കൈസർ കുവോ പ്രതികരിച്ചു. ടെലികോം അധികൃതരിൽനിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്ന് രാജ്യത്ത് പേരുകേട്ട ഒരു വി.പി.എൻ സർവിസ് ഇൗ മാസം ആദ്യത്തിൽ അടച്ചുപൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.