ഫോസിൽ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾ നിരോധിക്കാൻ ചൈന
text_fieldsബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ വാഹനവിപണിയായ ചൈനയും ഫോസിൽ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടുന്നു.
അന്തരീക്ഷമലിനീകരണം രാജ്യത്തെ കടുത്ത ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് ഇലക്ട്രിക് കാർ വിപണിക്ക് കൂടുതൽ കരുത്തുപകരാൻ തീരുമാനം. പെട്രോൾ, ഡീസൽ, പ്രകൃതിവാതകം എന്നിവയിലോടുന്ന വാഹനങ്ങളുടെ വിപണനത്തിന് സമയപരിധി നിശ്ചയിക്കാൻ വാഹനനിർമാതാക്കൾക്ക് നിർദേശം നൽകും.
ചൈനയുടെ വാഹനവിപണിക്കുമേൽ കനത്ത ആഘാതമായേക്കാവുന്ന പുതിയ നീക്കത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച ആരംഭിച്ചതായി ചൈനീസ് വ്യവസായമന്ത്രി ഷിൻ ഗുവോബിൻ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന കാർബൺ പുറന്തള്ളൽ 2030ഒാടെ ഗണ്യമായി കുറച്ചുകൊണ്ടുവരുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നു.
ഇതിെൻറ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം. ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഫോസിൽ ഇന്ധനങ്ങളിേലാടുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ നേരേത്ത തീരുമാനമെടുത്തത്. നിരോധനം 2040നുള്ളിൽ ഉണ്ടായേക്കില്ലെന്നാണ് സൂചന.
നിലവിൽ ചൈനയുടെ ഇലക്ട്രിക് കാർ വിപണി വളരെ ശുഷ്കമാണ്. പുതിയ സാഹചര്യം ഉപയോഗപ്പെടുത്താൻ പ്രമുഖ കമ്പനികളായ നിസാൻ, ജനറൽ മോേട്ടാഴ്സ്, ടെസ്ല തുടങ്ങിയവ നീക്കമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.