മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എൻ പ്രമേയം തടഞ്ഞ് ചൈന
text_fieldsബെയ്ജിങ്: ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക ്കാനുള്ള യു.എൻ രക്ഷാസമിതി പ്രമേയം ചൈന വീണ്ടും തടഞ്ഞു. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് ചൈനയുടെ നടപട ി. സംഭവം നിരാശജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയാണ് ഇന്ത്യൻ പ്രതികരണം.
എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ തീരുമാനങ്ങളേ പ്രശ്നം പരിഹരിക്കൂവെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മസ്ഊദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ വോട്ടെടുപ്പിന് മുമ്പായിരുന്നു ഈ പ്രതികരണം.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ, ഫ്രാൻസ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ ചേർന്ന് ഫെബ്രുവരി 27നാണ് മസ്ഊദ് അസ്ഹറിനെതിരെ പ്രമേയം കൊണ്ടുവന്നത്. മസ്ഊദ് അസ്ഹറിനെതിരെ സമാന പ്രമേയം കൊണ്ടുവന്ന കഴിഞ്ഞ മൂന്നുതവണയും ചൈന വീറ്റോ ചെയ്തിരുന്നു.
മസ്ഊദ് അസ്ഹർ പാകിസ്താനിൽ നടത്തുന്ന ഭീകര ക്യാമ്പുകളെക്കുറിച്ച് ലോകം അറിഞ്ഞതാണെന്നും അതിനാൽ പ്രമേയത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം ഇന്ത്യ യു.എന്നിൽ ആവശ്യപ്പെട്ടിരുന്നു.
പുൽവാമ ഭീകരാക്രമണത്തിൽ ജയ്ശ് ഉത്തരവാദിത്തമേറ്റിരുന്നു. തുടർന്ന് യു.എൻ രക്ഷാസമിതിയുടെ അൽ ഖാഇദ ഉപരോധ സമിതിക്കു കീഴിൽ മസ്ഊദ് അസ്ഹറിനെതിരെ നടപടിയെടുക്കാൻ ഇന്ത്യ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അത് ഇത്തവണയും ചൈനയുടെ നടപടി മൂലം ഫലം കാണാതാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.