അതിർത്തി ൈകേയറാൻ ആരെയും അനുവദിക്കില്ലെന്ന് ചൈന
text_fieldsബെയ്ജിങ്: അക്രമോത്സുകമായ ൈകേയറ്റങ്ങൾക്ക് ചൈന ഒരിക്കലും മുതിരില്ലെന്നും എന്നാൽ, തങ്ങളുടെ അതിർത്തിപ്രദേശങ്ങളെ വിഭജിക്കാൻ ഏതെങ്കിലും ജനതയെയോ സംഘടനകളെയോ രാഷ്ട്രീയപാർട്ടികളെയോ അനുവദിക്കില്ലെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളുമായി തുടരുന്ന അതിർത്തിതർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിയുടെ ശക്തമായ താക്കീത്.
തങ്ങളുടെ പരമാധികാരത്തിനും സുരക്ഷക്കും വികസനതാൽപര്യങ്ങൾക്കും ദോഷകരമായി ഭവിക്കുന്ന കയ്പേറിയ ‘ഫലങ്ങൾ’ അങ്ങനെതന്നെ വിഴുങ്ങിക്കളയുമെന്ന് ആരും കരുതേണ്ടതില്ലെന്നും ഷി ജിൻപിങ് ആഞ്ഞടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) യുടെ തൊണ്ണൂറാം സ്ഥാപക വാർഷികചടങ്ങിലാണ് ഷി ജിൻപിങ്ങിെൻറ പ്രഖ്യാപനം. പി.എൽ.എ യുദ്ധ സജ്ജമാണെന്നും അതിനുള്ള ക്ഷമതയുണ്ടെന്നും ഏതു ശത്രുവിനെയും തോൽപിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ചൈനീസ് പ്രസിഡൻറ് പറഞ്ഞു. സമാധാനത്തിനും യുദ്ധം തടയുന്നതിനും നിരവധി മാർഗങ്ങളുണ്ട്. എന്നാൽ, എറ്റവും ഒടുവിലത്തെ ഉറപ്പും പാലിക്കുംവരെ സൈന്യം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂൺ മധ്യം മുതൽ സിക്കിമിലെ ദോക്ലാം അതിർത്തിയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ ഉരസൽ നടന്നുവരുകയാണ്. എന്നാൽ, സിക്കിമിനെ പേരെടുത്തു പറയാതെ പരോക്ഷമായി ഇന്ത്യക്കുള്ള താക്കീതാണ് ചൈന നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സൈന്യം ദോക്ലാമിലെ ചൈനീസ് മേഖലയിലൂടെ അതിക്രമിച്ചുകടെന്നന്ന് ചൈനീസ് വിദേശ-പ്രതിരോധ മന്ത്രാലയങ്ങൾ നിരന്തരം പ്രചരിപ്പിച്ചുവരുന്നുണ്ട്. ഇതിനിടെ, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയുടെ ഉപദേഷ്ടാവ് യാങ് ജയേച്ചിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.