ഡ്രൈവർക്ക് യാത്രക്കാരിയുടെ മർദനം; നിയന്ത്രണം വിട്ട് ബസ് വീണത് പുഴയിൽ
text_fieldsബെയ്ജിങ്: സ്റ്റോപ്പിൽ ഇറക്കാത്തതിന് അസഭ്യംപറയുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് മുഖത്തടിക്കുകയുംചെയ്ത യാത്രക്കാരിയോട് ഡ്രൈവർ നടത്തിയ പ്രതികാരം കലാശിച്ചത് വൻ ദുരന്തത്തിൽ. കഴിഞ്ഞ ഞായറാഴ്ച ചൈനയിലെ ചോങ്കിങ്ങിൽ നടന്ന ബസ് ദുരന്തത്തിെൻറ സി.സി ടി.വി ദൃശ്യങ്ങളാണ് ചൈനീസ് അധികൃതർ പുറത്തുവിട്ടത്. ബസ് ഭിത്തിയിൽ ഇടിച്ച് പുഴയിലേക്ക് വീഴുംമുമ്പുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
സ്റ്റോപ്പിൽ ഇറക്കാത്തതിന് സ്ത്രീ ഡ്രൈവറെ വഴക്കുപറയുകയും തിരിച്ചുപറഞ്ഞതോടെ മൊബൈൽ ഫോണെടുത്ത് മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. വലതുകൈകൊണ്ട് ഡ്രൈവർ തിരിച്ചടിച്ചു. പക്ഷേ, അടുത്ത നിമിഷം ബസിെൻറ സ്റ്റിയറിങ് നേരെ തിരിച്ചതോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിലേക്ക് വീഴുംമുമ്പ് എതിർദിശയിൽ വന്ന ഒരു കാറും ബസ് ഇടിച്ചിട്ടിരുന്നു.
ഡ്രൈവറും സ്ത്രീയുമുൾപ്പെടെ ബസിലുണ്ടായിരുന്ന 15 പേരും ദുരന്തത്തിനിരയാകാൻ കാരണം എതിർദിശയിൽവന്ന വാഹനമാണെന്നാണ് ഇതുവരെയും കരുതിയിരുന്നത്. യാങ്സെ നദിയിൽ 70 മീറ്ററോളം താഴ്ചയുള്ള ഭാഗത്തായതിനാൽ ദിവസങ്ങൾ കഴിഞ്ഞ് ബുധനാഴ്ചയാണ് ബസ് പുറത്തെടുക്കാനായത്. 13 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മുങ്ങൽവിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ ശേഷിപ്പുകളിൽനിന്നാണ് വിഡിയോ ദൃശ്യങ്ങൾ ലഭിച്ചത്. ഇനിയും കണ്ടെത്താനാവാത്ത രണ്ടുപേരും മരിച്ചതായാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.