Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2020 4:42 AM GMT Updated On
date_range 16 May 2020 4:42 AM GMTയു.എസ് യു.എന്നിനു നൽകാനുള്ള ബാധ്യത തീർക്കണം-ചൈന
text_fieldsbookmark_border
ബെയ്ജിങ്: അംഗരാജ്യങ്ങൾ ഐക്യരാഷ്ട്രസഭക്കു(യു.എൻ) നൽകാനുള്ള ബാധ്യതകൾ തീർക്കണമെന്ന് ചൈന. യു.എസ് ആണ് ഏറ്റവും വലിയ കടക്കാർ. 200 കോടിയോളം ഡോളറാണ് അവർ യു.എന്നിനു നൽകാനുള്ളത്. അതേസമയം, കോവിഡ് ദുരന്തത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ചൈനയുടെ മറ്റൊരു തന്ത്രമാണിതെന്നാണ് യു.എസിെൻറ പ്രതികരണം.
യു.എൻ ബജറ്റിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന നൽകുന്നത് യു.എസ് ആണ്. വാർഷിക ബജറ്റ് ചെലവിെൻറ 22 ശതമാനമാണ് (ഏതാണ്ട് 300 കോടി ഡോളർ)യു.എസ് നൽകുന്നത്. സമാധാനപാലനത്തിന് പ്രതിവർഷം 600 കോടി ഡോളറും നൽകുന്നുണ്ട്.
കഴിഞ്ഞവർഷം യു.എന്നിനു നൽകുന്ന തുക വെട്ടിക്കുറക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story