കൃഷി ചെയ്യാനുറപ്പിച്ച് ചൈന: ഉരുളക്കിഴങ്ങ് വിത്തും ചെടികളും ചന്ദ്രനിലേക്കയക്കും
text_fieldsബെയ്ജിങ്: ചന്ദ്രെൻറ ഉപരിതലത്തിൽ ചൈന കൃഷി ചെയ്യാനൊരുങ്ങുന്നു. ചിരിച്ചുതള്ളാൻ വരെട്ട. സംഗതി സത്യമാണ്. ചന്ദ്രനിലേക്ക് ഉരുളക്കിഴങ്ങ് വിത്തുകളും പുഷ്പിക്കുന്ന സസ്യത്തൈകളും പട്ടുനൂൽപ്പുഴുവിെൻറ മുട്ടകളുമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ഇൗ വർഷാവസാനം ചെയ്ഞ്ച് ഫോർ ലൂണാർ എന്ന പേടകത്തിൽ പ്രത്യേകം തയാറാക്കിയ പെട്ടിയിലടച്ച് ഇവ കൊണ്ടുപോകാനാണ് തയാറെടുക്കുന്നത്. കാബേജ്, കടുക് ചെടിപോലുള്ള സസ്യങ്ങൾ ചന്ദ്രനിൽ വിളയിച്ചെടുക്കാനാണ് ചൈന താൽപര്യപ്പെടുന്നത്.
സംഗതി നടന്നാൽ ചന്ദ്രനിലെ ആദ്യ ജൈവിക പരീക്ഷണമാകും അത്. അലുമിനിയം കൊണ്ട് നിർമിച്ച സിലിണ്ടർ രൂപത്തിലുള്ള ടിന്നിന് 18 സെ.മീ നീളവും 16 സെ.മീ വ്യാസവുമുണ്ടാകും. മൂന്നു കി. ഗ്രാം ആണ് അതിെൻറ ഭാരം. ടിന്നിൽ വെള്ളവും നിറക്കും. പോഷകവസ്തുക്കളും വായുവും ചെറു കാമറയും വിവരങ്ങൾ ൈകമാറ്റം ചെയ്യാൻ സഹായിക്കുന്ന ഉപകരണവും ടിന്നിനുള്ളിൽ വെക്കും. ചന്ദ്രനിൽ ചെടികൾ വളരുമെന്നാണ് ചൈനീസ് ഗവേഷകർ കണക്കുകൂട്ടുന്നത്. ചെടികൾ വളരുന്നതിെൻറ ഒാരോ ഘട്ടവും കാമറ ഒപ്പിയെടുത്ത് വിവരങ്ങൾ സെൻസർ വഴി ഭൂമിയിലേക്കയക്കും. ഭൂമിയിൽ നിന്ന് 3,80,000 കി.മീ അകലെയാണ് ചന്ദ്രോപരിതലമെന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയെ പോലല്ല, അത് കൂടുതൽ സങ്കീർണമാണുതാനും. കാരണം ചന്ദ്രിൽ അന്തരീക്ഷവായു ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.