കശ്മീർ പ്രശ്നം: ഇന്ത്യയും പാകിസ്താനും ചർച്ചയിലൂടെ പരിഹരിക്കണം –ചൈന
text_fieldsബെയ്ജിങ്: കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന. യു.എന്നിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
‘‘കശ്മീർ വിഷയത്തിൽ ചൈനീസ് നിലപാട് വ്യക്തമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വർധിപ്പിക്കണം. സമാധാനത്തിനും സ്ഥിരതക്കുമായി ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്’’ -ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.
കശ്മീർ വിഷയത്തിൽ യു.എൻ പ്രമേയം നടപ്പാക്കണമെന്ന് ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോർപറേഷെൻറ പ്രസ്താവനക്കു മറുപടിയായാണ് ചൈനയുടെ പ്രതികരണം. 51 അംഗ ഒ.െഎ.സിയിൽ പാകിസ്താനും അംഗമാണ്.
യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ, കശ്മീരിലേക്ക് യു.എൻ പ്രത്യേക സംഘത്തെ അയക്കണമെന്ന് പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ യു.എൻ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണം. ജമ്മു- കശ്മീരിലെ ജനങ്ങളുടെ സ്വയംനിർണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീർ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.