ഒാൺലൈൻ മതപ്രവർത്തനം: നിയന്ത്രണവുമായി ചൈന
text_fieldsബെയ്ജിങ്: ഒാൺലൈൻ വഴിയുള്ള മതപ്രചാരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ചൈനയുടെ നീക്കം. ഇതു സംബന്ധിച്ച കരടുരേഖ തിങ്കളാഴ്ച അധികൃതർ പുറത്തിറക്കി. ടെക്സ്റ്റ് െമസേജുകൾ, ഫോേട്ടാകൾ, ഒാഡിയോ-വിഡിയോ മെസേജുകൾ തുടങ്ങിയവ വഴി മതതത്ത്വങ്ങൾ, സംസ്കാരം, വിജ്ഞാനം തുടങ്ങിയവ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കലാണ് ലക്ഷ്യം.
ചില തീവ്രമായ വിശ്വാസങ്ങളും ആരാധനാ സമ്പ്രദായങ്ങളും പിൻപറ്റുന്നവർ അനധികൃതമായി അത് പ്രചരിപ്പിച്ച് രാജ്യത്തെ ഇൻറർനെറ്റ് മേഖലയെ കുഴപ്പത്തിൽപെടുത്തുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം കാലികമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നതായി ചൈനീസ് മാധ്യമമായ േഗ്ലാബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
മതത്തിെൻറ പേരിലുള്ള ബിസിനസ് പ്രമോഷനുകൾ, മതസാഹിത്യങ്ങളും പ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കൽ, മത സംഘടനകളും അവയുടെ പരിപാടികൾക്കുള്ള വേദികളും രൂപവത്കരിക്കൽ, മതവിശ്വാസികളുടെ സംഘങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവക്കാണ് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്. മതപ്രവർത്തനത്തിനുള്ള ഒാൺലൈൻ നിയന്ത്രണം രാജ്യത്തെ മതസ്വാതന്ത്ര്യത്തെയോ മതവിശ്വാസികളുടെ നിയമപരമായ അവകാശത്തെയോ നിഷേധിക്കുന്നതല്ലെന്നും അത് സംരക്ഷിക്കുന്നതാണെന്നുമാണ് ‘എത്നിക് ആൻഡ് റിലീജ്യസ് അഫയേഴ്സ് കമ്മിറ്റി’യുടെ മുൻ മേധാവി സു വെയ്ക്വുൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.