ചൈനയിൽ അമേരിക്കൻ മാധ്യമങ്ങൾക്ക് നിയന്ത്രണം
text_fieldsബെയ്ജിങ്: ചൈനയിൽ നിന്നും മൂന്നു അമേരിക്കൻ മാധ്യമങ്ങളിലെ പത്രപ്രവർത്തകരെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച ്ചു. ചൈനീസ് മാധ്യമപ്രവർത്തകർക്ക് യു.എസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
ന്യൂയ ോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ പത്രങ്ങളിലെ മാധ്യമപ്രവർത്തകരുടെ 2020ൽ കാലാവധി അവസാനിക്കുന്ന അക്രഡിറ്റേഷൻ പാസ് തിരികെ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്തു ദിവസത്തിനകം ഇവ തിരികെ നൽകണമെന്നും ചൈനീസ് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. എത്ര മാധ്യമപ്രവർത്തകരെ പുതിയ നടപടി ബാധിക്കുമെന്നതിൽ വ്യക്തതയില്ല. ഹോങ്കോങ്ങിലും മറ്റും മാധ്യമപ്രവർത്തകർക്ക് നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ നീക്കം.
യു.എസിലെ ചൈനയുടെ അഞ്ചു മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ യു.എസ് തീരുമാനിച്ചിരുന്നു. കോവിഡ് 19 ലോകമാകെ പടരുന്നതിനിടെ ചൈനയും യു.എസും തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. വൈറസിനെ വുഹാനിൽ എത്തിച്ചത് യു.എസ് ആണെന്നായിരുന്നു ചൈനയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.