കൊറോണ: പിഴവ് സമ്മതിച്ച് ചൈന
text_fieldsബെയ്ജിങ്: ആരോഗ്യരംഗത്ത് ആശങ്ക വിതച്ചകൊറോണ ൈവറസ് ബാധയുടെ വ്യാപനം തടയുന് നതിൽ ചില പിഴവുകളും പ്രയാസങ്ങളുമുണ്ടായെന്ന് ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ ോളിറ്റ് ബ്യൂറോയുടെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇങ്ങനെ പറഞ്ഞത്. പിഴവുകൾ വരുത്ത ിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും അറിയിപ്പുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സന്ദർഭങ്ങളെ കൂടുതൽ ആസൂത്രിതമായി നേരിടാനാകണമെന്ന് സമിതി നിർദേശിച്ചു. വളരെ അപൂർവമായാണ് ചൈനീസ് നേതൃത്വം ഈ രീതിയിൽ പ്രതികരിക്കാറുള്ളതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ലോകമെമ്പാടും കൊറോണ ൈവറസിനെതിരായ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ, 3500 പേരുമായി എത്തിയ ആഡംബര കപ്പൽ ജപ്പാൻ ഒറ്റപ്പെട്ട കേന്ദ്രത്തിലേക്കു മാറ്റി. ഇതിലെ എല്ലാ യാത്രക്കാരെയും പരിശോധിക്കാനാണ് തീരുമാനം. ഇതിൽനിന്ന് ഹോേങ്കാങ്ങിലിറങ്ങിയ ആൾക്ക് ൈവറസ് ബാധ കണ്ടതിനെ തുടർന്നാണ് നടപടി. ‘ഡയമണ്ട് പ്രിൻസസ്’ എന്ന കപ്പലിലുള്ളവരെയാണ് പരിശോധിക്കുന്നത്. ഇതിൽ 2500 പേർ യാത്രികരും ശേഷിക്കുന്നവർ ജീവനക്കാരുമാണ്. യോകോഹാമ തുറമുഖത്താണ് കപ്പലുള്ളത്.
അടുത്തിടെ ചൈനയിലെ ഹുബെയിൽ പോയ വിദേശികൾക്ക് ജപ്പാൻ ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. ഹുബെയിൽനിന്ന് ചൈനീസ് പാസ്പോർട്ട് ലഭിച്ചവർക്കും ജപ്പാനിൽ വിലക്കുണ്ട്. ഒപ്പം, ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ഇതിനകം എട്ടു വിദേശികൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ജപ്പാനിലാകെ ഇതുവരെ 20 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണ്. ചൈനയിലെ വുഹാനിൽനിന്ന് 500ലധികം പൗരന്മാരെ ജപ്പാൻ ഒഴിപ്പിച്ചിട്ടുണ്ട്.
ചികിത്സക്ക് കൂടുതൽ ആശുപത്രികൾ
ബെയ്ജിങ്: കൊറോണ ബാധയുടെ കേന്ദ്രമായ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വൂഹാനിൽ ചികിത്സക്കായി ആയിരക്കണക്കിന് പുതിയ കിടക്കകൾ ഒരുക്കി. ഇവിടത്തെ എക്സിബിഷൻ കേന്ദ്രം താൽക്കാലിക ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്.
കൂടുതൽ രോഗികൾ എത്തിയാൽ അവരുടെ ചികിത്സക്കാവശ്യമായ എല്ലാ സൗകര്യങ്ങളും തയാറാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. ഇതിെൻറ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. കൂടുതൽ താൽക്കാലിക ആശുപത്രികളുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.