മസൂദ് അസ്ഹറിെനതിരായ പ്രമേയം തടയുമെന്ന് വീണ്ടും ചൈന
text_fieldsബെയ്ജിങ്: പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ െപടുത്താനുള്ള യു.എസ്, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളുടെ നീക്കെത്ത െഎക്യരാഷ്ട്ര സഭയിൽ തടയുമെന്ന് വീണ്ടും സൂചന നൽകി ചൈന.
പത്താൻകോട്ട് ഭീകരാക്രമണകേസിെൻറ മുഖ്യ സൂത്രധാരനാണ് അസ്ഹർ. സുരക്ഷസമിതിയിൽ ഇതുസംബന്ധിച്ച് സമവായം ഉണ്ടായിട്ടിെല്ലന്നും ചൈന വ്യക്തമാക്കി. യു.എന്നിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വന്ന പ്രമേയം ചൈന ഇടപെട്ട് നീട്ടിെവപ്പിച്ചിരുന്നു.
മസൂദ് അസ്ഹർ വിഷയം സംബന്ധിച്ച് ചൈന നിരവധി തവണ നിലപാട് വ്യക്തമാക്കിയതാണെന്നും സംഘടനകളെയും വ്യക്തികളെയും ഭീകരപ്പട്ടികയിൽ ചേർക്കുന്നതിന് വ്യക്തമായ ഉടമ്പടികൾ ഉണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിങ് വാർത്തലേഖകരോട് പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട രാജ്യങ്ങളുടെ നീക്കത്തോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
രക്ഷാസമിതിയിൽ ഉന്നയിച്ച തടസ്സവാദത്തിെൻറ കാലാവധി വ്യാഴാഴ്ച തീരാനിരിക്കെയാണ് ചൈനയുടെ പ്രതികരണം. പ്രമേയം തടയാനുള്ള അധികാരം വീണ്ടും പ്രയോഗിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.