Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 2:27 PM IST Updated On
date_range 31 May 2020 11:14 AM ISTട്രംപിെൻറ മധ്യസ്ഥതാ വാഗ്ദാനം നിരസിച്ച് ചൈനയും; ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കും
text_fieldsbookmark_border
ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ട്രംപിെൻറ മധ്യസ്ഥതാ വാഗ്ദാനം നിരസിച്ച് ചൈനയും. ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചൈന വ്യക്തമാക്കി. നേരത്തെ ഇന്ത്യയും സമാനനിലപാട് സ്വീകരിച്ചിരുന്നു. ചൈനീസ് വിദേശകാര്യവക്താവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തവണയും അതിർത്തി തർക്കമുണ്ടായപ്പോൾ ചെന്നൈയിലും വുഹാനിലും നടത്തിയ ചർച്ചകളിലൂടെയാണ് അത് പരിഹരിച്ചത്. ഇരു രാജ്യങ്ങളും യു.എസിനെ കരുതിയിരിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ് യു.എസ് ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story