പാകിസ്താനു വേണ്ടി ചൈനയുടെ ഉപഗ്രഹ വിക്ഷേപണം
text_fieldsബെയ്ജിങ്: പാകിസ്താനുവേണ്ടി ചൈന രണ്ട് റിമോട്ട് നിയന്ത്രിത വാർത്തവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു. വാണിജ്യാടിസ്ഥാനത്തിൽ ചൈനയുടെ ആദ്യ അന്താരാഷ്ട്ര വിക്ഷേപണമാണിത്. പി.ആർ.എസ്.എസ്-1, പാക് ടി.ഇ.എസ്-1എ എന്നീ ഉപഗ്രഹങ്ങളാണ് തിങ്കളാഴ്ച രാവിലെ 11.56ന് ചൈനയിലെ ജിക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചതെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി സിൻഹുവ വെളിപ്പെടുത്തി.
ചൈനയുടെ ആദ്യ ഒപ്റ്റിക്കൽ റിേമാട്ട് നിയന്ത്രിത ഉപഗ്രഹമാണ് പാകിസ്താന് വിൽപന നടത്തിയ പി.ആർ.എസ്.എസ്-1. ഇതേ റോക്കറ്റിലാണ് പാകിസ്താൻ വികസിപ്പിച്ച പാക് ടി.ഇ.എസ്-1എയും വിക്ഷേപിച്ചത്. രണ്ട് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം വിജയകരമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിക്ഷോഭ നിരീക്ഷണം, കാർഷിക ഗവേഷണം, ഭൂസർവേ തുടങ്ങിയവയാണ് പി.ആർ.എസ്.എസിെൻറ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.