മലിനീകരണം ചെറുക്കാന്‍ ‘പരിസ്ഥിതി നികുതി’യുമായി ചൈന
text_fieldsബെയ്ജിങ്: നഗരപ്രദേശങ്ങളില്‍ രൂക്ഷമായ മലിനീകരണം ചെറുക്കുന്നതിന് ‘പരിസ്ഥിതി നികുതി’ ചുമത്തുന്ന നിയമം ചൈനയില്‍ പാസായി. വന്‍കിട വ്യവസായങ്ങളുടെ മലിനീകരണം ചെറുക്കുന്നതിനാണ് പ്രധാനമായും നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്.
എന്നാല്‍, മലിനീകരണത്തിന് കാരണമാകുന്ന പ്രധാന ഘടകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെയ്ജിങ് അടക്കമുള്ള ചൈനയിലെ 23 നഗരങ്ങളില്‍ ഈയടുത്ത കാലത്തുണ്ടായ കനത്ത മലിനീകരണമാണ് നിയമത്തിലേക്ക് നയിച്ചത്.
2018 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരാനിരിക്കുന്ന നിയമം മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1979 മുതല്‍ ചൈന മലനീകരണമുണ്ടാക്കുന്നതിന് കമ്പനികളില്‍നിന്ന് നിശ്ചിത ഫീ ഇടാക്കുന്നുണ്ട്. എന്നാല്‍, ഇത് ഈടാക്കുന്നതില്‍ പല തദ്ധേശ സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നതായി ആരോപണമുണ്ട്. നിയമത്തിലെ പഴുതുകളുപയോഗിച്ച് പല കമ്പനികളും ഈ ഫീ അടക്കാതെ രക്ഷപ്പെടുകയാണ്. ഈ ഫീ സംവിധാനം നിയമാധിഷ്ടിതമാക്കണമെന്ന് നേരത്തെതന്നെ ആവശ്യമുയര്‍ന്നിരുന്നു.
നിയമം നിലവില്‍ വരുന്നതോടെ കമ്പനികള്‍ക്ക് പരിസ്ഥിതി അവബോധം വര്‍ധിക്കുമെന്നും സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നും ചൈനീസ് നികുതിമന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ നിയമമനുസരിച്ച് ശബ്ദമലിനീകരണത്തിനടക്കം കമ്പനികള്‍ ഫീ അടക്കേണ്ടിവരും. ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ മലനീകരണ തോതിന് പിഴയടക്കേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.