പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന
text_fieldsബീജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക് താവ് ഹു ചുൻയിങ്ങാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ-ചൈന അതിർത്തിയിലെ കിഴക്കൻ മേഖലയിലേക്കുള്ള മോദിയുടെ സന്ദർശനത്തെ ശക്തമായി എതിർക്കുന്നുവെന്നായിരുന്നു ചൈനയുടെ പ്രസ്താവന.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. ചൈന സർക്കാർ ഒരിക്കലും അരുണാചൽ പ്രദേശിനെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇരുപക്ഷത്തിെൻറയും താൽപര്യങ്ങൾ ഇന്ത്യ പരിഗണിക്കണം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ചൈന ആവശ്യപ്പെട്ടു.
അതേസമയം, ചൈനയുടെ പ്രസ്താവനക്കെതിരെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങൾ സദർശിക്കുന്നത് പോലെ അരുണാചലും ഇന്ത്യൻ നേതാക്കൾ സന്ദർശിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.