മസ്ഉൗദിനെ ഭീകരപ്പട്ടികയിൽപെടുത്താനുള്ള നീക്കം ചൈന വീണ്ടും തടഞ്ഞു
text_fieldsബെയ്ജിങ്: പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജയ്ശെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം നാലാംതവണയും ചൈന തടഞ്ഞു.
രക്ഷാസമിതിയിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചൈന വീറ്റോ ചെയ്യുകയായിരുന്നു.
തുടർച്ചയായി രണ്ടാംതവണയാണ് ഇൗ വിഷയത്തിൽ ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നത്.
മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം ശുദ്ധവിഡ്ഢിത്തമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ജയ്ശെ മുഹമ്മദ്.
മസ്ഉൗദിനെ യു.എൻ കരിമ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യവും നിരവധിതവണ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.