ഹോങ്കോങ്ങിനെ നിലക്ക് നിർത്താൻ പുതിയ ദേശ സുരക്ഷാ നിയമവുമായി ചൈന
text_fieldsബെയ്ജിങ്: ഹോങ്കോങ്ങിലെ ബഹുജന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ ദേശ സുരക്ഷാ നിയമത്തിന് രൂപം കൊടുക്കാനുള്ള നീക്കവുമായി ചൈനീസ് പാർലമെന്‍റ്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ വാർഷിക സമ്മേളനത്തിലാണ് ഹോങ്കോങ്ങിന് വേണ്ടി പുതിയ നിയമം ചർച്ചക്ക് വരുന്നതെന്ന് ദേശീയ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
അർധ പരമാധികാര പട്ടണമായ ഹോങ്കോങ്ങിൽ ചൈനീസ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വെള്ളിയാഴ്ച പാർലമന്‍റിന്‍റെ പരിഗണനക്ക് വരുന്ന നിയമം വഴി സാമ്പത്തിക കേന്ദ്രമായ ഹോങ്കോങ്ങിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രാജ്യദ്രോഹം, അട്ടിമറി പ്രവർത്തനങ്ങൾ നിയമം വഴി നിരോധിക്കുകയാണ് ലക്ഷ്യം. ഭരണകൂടത്തിന്‍റെ നീക്കത്തെ ചോദ്യം ചെയ്യാനുള്ള ശക്തിയില്ലാത്ത നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ കരടുനിയമം പാസാക്കുക തന്നെ ചെയ്യും.
ഹോങ്കോങ്ങിന്‍റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനാണ് പുതിയ നിയമത്തിലൂടെ ചൈന ശ്രമിക്കുകയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.