Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്​മീർ: ഇന്ത്യയെ...

കശ്​മീർ: ഇന്ത്യയെ ആശങ്കയറിയിച്ച്​ ചൈനീസ്​ വിദേശകാര്യമന്ത്രി

text_fields
bookmark_border
india-china
cancel

ബീജിങ്​: കശ്​മീർ വിഷയത്തിൽ ആശങ്കയുമായി ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യി. തിങ്കളാഴ്​ച ഇന്ത്യൻ വിദേശകാര്യമന ്ത്രി എസ്​.ജയശങ്കറുമായി നടത്തിയ കൂടികാഴ്​ചയിലാണ്​ ചൈന കശ്​മീർ വിഷയം ചർച്ചയാക്കിയത്​. നിലവിൽ ഇന്ത്യയും പാകിസ്​താനും തമ്മിൽ നടക്കുന്ന തർക്കത്തിൽ ചൈന ആശങ്ക രേഖപ്പെടുത്തി.

ഇന്ത്യയും പാകിസ്​താനും സമാധാനപരമായി പ്രശ്​നം പരിഹരിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ വാങ്​ യി പ്രത്യാശ പ്രകടിപ്പിച്ചു. കശ്​മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി മേഖലയിലെ ചൈനയുടെ അവകാശങ്ങ​ളേയും താൽപര്യങ്ങളേയും ബാധിക്കുമോയെന്നതിലെ ആശങ്കയും വാങ്​ യി പങ്കുവെച്ചു.

അതേസമയം, ജമ്മുകശ്​മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയാലും നിലവിലുള്ള അതിർത്തികളിലോ നിയന്ത്രണരേഖയിലോ മാറ്റമുണ്ടാവില്ലെന്ന്​ ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ്​ യിയെ അറിയിച്ചു. പാകിസ്​താനുമായുള്ള വെടിനിർത്തൽ കരാർ തുടരുമെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueWang Yiworld newsJaishankar
News Summary - China raises Kashmir issue in meeting with Jaishankar-India news
Next Story