പാർട്ടിയിൽ പിടിമുറുക്കി ഷി ജിൻപിങ്
text_fields
ബെയ്ജിങ്: ഷി ജിൻപിങ് രണ്ടാം വട്ടവും അധികാരത്തിൽ തുടരുമെന്ന് അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) 19ാം കോൺഗ്രസിന് ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാൾ ഒാഫ് ദ പീപ്പിളിൽ അതിഗംഭീര തുടക്കം. ജിൻപിങ്ങിനെ തുടർന്നും പാർട്ടി നേതാവായി തെരഞ്ഞെടുക്കുന്ന സമ്മേളനം അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കേണ്ട പുതുതലമുറ നേതാക്കളെയും തീരുമാനിക്കും.
2012ൽ അധികാരമേറ്റ ജിൻപിങ് 2022 വരെ അധികാരത്തിൽ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 68 വയസ്സായാൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതാണ് പാർട്ടിയുടെ നയം. എന്നാൽ, 64കാരനായ ജിൻപിങ് അസാധാരണ നടപടിയിലൂടെ 2022നു ശേഷവും (മൂന്നാം വട്ടം) അധികാരത്തിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരിക്കുേമ്പാൾതന്നെ അതിശക്തമായ പീപ്ൾസ് ലിബറേഷൻ ആർമിയെ (പി.എൽ.എ) നിയന്ത്രിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷെൻറ (സി.എം.സി) ചെയർമാൻ കൂടിയാണ് ജിൻപിങ്. അദ്ദേഹത്തിെൻറ നിലപാടുകളും ചിന്തകളും പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപക നേതാവ് മാവോ സേ തൂങ്, അദ്ദേഹത്തിെൻറ പിൻഗാമി ദെങ് സിയാവൊ പിങ് എന്നിവരുടെ പേരുകൾ മാത്രമാണ് ഇതുവരെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജിൻപിങ്ങിെൻറ പേരും ആ രീതിയിൽ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുമോയെന്ന് അറിയാൻ സമ്മേളനം തീരുന്നതുവരെ കാത്തിരിക്കണം. ചെയർമാൻ മാവോ, ദെങ്സിയാവോ എന്നിവർക്കൊപ്പം അത്യുന്നത നേതാവായും ജിൻപിങ്ങിനെ രാജ്യം കാണുന്നു.
അധികാരത്തിൽ വന്നശേഷം അതിശക്തമായ അഴിമതിവിരുദ്ധ നടപടികൾ സ്വീകരിച്ചാണ് എതിരാളികൾക്കെതിരെ ജിൻപിങ് ആധിപത്യം സ്ഥാപിച്ചത്.1949 മുതൽ ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഉൗന്നിയായിരുന്നു ഷി ജിൻപിങ്ങിെൻറ കോൺഗ്രസ് വേദിയിലെ പ്രസംഗം. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ചൈന ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെട്ട അദ്ദേഹം ദേശീയ പുനരുത്ഥാനമെന്ന ലക്ഷ്യം കൈവരിക്കാൻ കൂടുതൽ പ്രയത്നം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
തായ്വാന് മുന്നറിയിപ്പ്
ബെയ്ജിങ്: തായ്വാെൻറ സ്വാതന്ത്ര്യമോഹങ്ങൾ നടക്കാൻ പോകുന്നില്ലെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. അതിനായുള്ള എല്ലാ ശ്രമങ്ങളും തടയുമെന്ന് 19ാം പാർട്ടി കോൺഗ്രസിെൻറ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ചൈനീസ് പ്രസിഡൻറ് വ്യക്തമാക്കി. അതേസമയം, തായ്വാനിലെ ജനങ്ങളാണ് അവരുടെ ഭാവി തീരുമാനിക്കേണ്ടതെന്ന് പ്രസിഡൻറ് സായ് ഇങ് െവൻ പ്രതികരിച്ചു. ചൈനയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, തായ്വാെൻറ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുമെന്നുമാണ് സായ്യുടെ നിലപാട്. ജനാധിപത്യ തായ്വാനെ ചൈനയുടെ പ്രവിശ്യയായാണ് അവർ കാണുന്നത്. എന്നാൽ, അവരെ നിയന്ത്രണത്തിലാക്കാൻ ഇതുവരെ സൈന്യത്തെ ചൈന ഉപയോഗിച്ചിട്ടില്ല.
തായ്വാനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഷിയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടായിരുന്നു. 2015ൽ അന്നത്തെ തായ്വാൻ പ്രസിഡൻറ് മായിങ് ജിയോയുമായി സിംഗപ്പൂരിൽെവച്ച് ഷി ജിൻപിങ് ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.