Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ ലക്ഷ്യങ്ങൾക്കായി തീവ്രവാദി സംഘങ്ങളെ പിന്തുണക്കരുത്​ –റഷ്യ, ഇന്ത്യ, ചൈന

text_fields
bookmark_border
china-russia-india
cancel


വു​സെ​ൻ (ചൈ​ന): രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി തീ​വ്ര​വാ​ദി സം​ഘ​ങ്ങ​ളെ പി​ന്തു​ണ​ക്ക​രു​തെ​ന്ന്​ റ​ഷ്യ​യും ഇ​ന്ത്യ​യും ചൈ​ന​യും വ്യ​ക്ത​മാ​ക്കി. ഭീ​ക​ര ​പ്ര​വൃ​ത്തി​ക​ൾ പി​ന്തു​ണ​ക്കു​ന്ന​വ​രെ വെ​റു​തെ വ ി​ട​രു​തെ​ന്നും അ​വ​രെ നീ​തി​വ്യ​വ​സ്​​ഥ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ത്രി​രാ​ഷ്​​ട്ര​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്നു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ 16ാമ​ത്​ സം​യു​ക്ത​യോ​ഗം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം മൂ​ർ​ധ​ന്യ​ത​യി​ൽ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭീ​ക​ര​വി​രു​ദ്ധ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ പ്ര​സ്​​താ​വ​ന.

ലോ​ക​രാ​ജ്യ​ങ്ങ​ൾ ഭീ​ക​ര​ത​ക്കെ​തി​രാ​യ യു.​എ​ൻ ശ്ര​മ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, ചൈ​ന, റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​യ വാ​ങ്​ യി, ​സെ​ർ​ജി ലാ​വ്​​റോ​വ്​ എ​ന്നി​വ​ർ ആ​വ​​ശ്യ​പ്പെ​ട്ടു. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​വും സ്വാ​ത​ന്ത്ര്യ​വും അം​ഗീ​ക​രി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും യു.​എ​ൻ ചാ​ർ​ട്ട​റും മാ​നി​ച്ചു​ള്ള ഭീ​ക​ര വി​രു​ദ്ധ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കു​ക​യും വേ​ണം. അ​ന്താ​രാ​ഷ്​​ട്ര ഭീ​ക​ര​ത സം​ബ​ന്ധി​ച്ച സ​മ​ഗ്ര യു.​എ​ൻ ക​ൺ​വെ​ൻ​ഷ​ൻ വൈ​കാ​തെ ന​ട​പ്പാ​ക്ക​ണം. ഭീ​ക​ര​ത​ക്കെ​തി​രാ​യ ദേ​ശീ​യ-​അ​ന്താ​രാ​ഷ്​​ട്ര മു​ന്നേ​റ്റ​ത്തി​ൽ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും അ​വ​രു​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​ക്കും നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്.

സി​റി​യ​യി​ലെ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്താ​ൻ മെ​ച്ച​പ്പെ​ട്ട സ​ഹ​ക​ര​ണം വേ​ണം. ആ ​രാ​ജ്യ​ത്തി​​െൻറ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പു​ന​ർ​നി​ർ​മാ​ണം അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​ണ്.
അ​തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഒ​രു വേ​ർ​തി​രി​വും രാ​ഷ്​​ട്രീ​യ​വു​മി​ല്ലാ​തെ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinarussiaforeign ministersworld newsmalayalam newsasia-PacificIndia News
News Summary - China, Russia, India to strengthen cooperation after foreign ministers' meeting-World news
Next Story