ഇൻറർപോൾ മേധാവിയെ അറസ്റ്റ് ചെയ്തതെന്ന് ചൈന
text_fieldsബെയ്ജിങ്: ചൈനീസ് സന്ദർശനത്തിനിടെ കാണാതായ ഇൻറർപോൾ മേധാവി മെങ് ഹോങ്വെയ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന. ഇൻറർപോൾ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഫ്രഞ്ച് നഗരമായ ലിയോണിൽ നിന്ന് സെപ്റ്റംബർ 25ന് ചൈനയിലേക്ക് പറന്ന ഹോങ്വെയിയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ലാതായതിനു പിന്നാലെ ചൈന അറസ്റ്റ് ചെയ്തതായി സൂചനകളുണ്ടായിരുന്നു.
ദിവസങ്ങളോളം മൗനം പാലിച്ച ചൈന ഒടുവിൽ അറസ്റ്റ് ചെയ്തെന്നും നിയമലംഘനങ്ങളുടെ പേരിൽ ചോദ്യംചെയ്തുവരികയാണെന്നും ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്. തൊട്ടുപിറകെ ഹോങ്വെയ് രാജിക്കത്ത് അയച്ചതായി ഇൻറർപോൾ അറിയിച്ചു. രാജി സ്വീകരിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുവെന്ന് വ്യ്കതമാക്കിയ ചൈന പക്ഷേ, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.