കോവിഡ് വ്യാപനം; ചൈനീസ് മാർക്കറ്റുകൾ അടിയന്തരമായി ശുചീകരിക്കും
text_fieldsബെയ്ജിങ്: ചൈനയിൽ കോവിഡിൻെറ രണ്ടാം വരവ് തുടങ്ങിയതോടെ മൊത്ത വ്യാപാര മാർക്കറ്റുകൾ അടിയന്തരമായി ശുചീകരിക്കാനൊരുങ്ങുന്നു. മാസങ്ങൾക്ക് ശേഷം ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം.
ചൈനയിലെ പഴം, പച്ചക്കറി, മാംസ മാർക്കറ്റുകളാണ് വൈറസ് ബാധയുടെ ഉറവിടമെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റ് അടച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി ശുചിത്വം ഉറപ്പുവരുത്താൻ ഭരണകൂടം ഉത്തരവിട്ടത്.
ലോകത്ത് പടർന്നുപിടിച്ച കോവിഡ് ബാധയുടെ ഉത്ഭവം ചൈനയായിരുന്നു. 80 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വുഹാൻ നഗരത്തിലെ മാംസ മാർക്കറ്റായിരുന്നു വൈറസിൻെറ ഉത്ഭവ കേന്ദ്രം. 20 ലധികം വർഷങ്ങൾക്ക് മുമ്പ് നിർമിച്ചവയാണ് ഇവിടത്തെ മാർക്കറ്റുകൾ. ശേഷം ഡ്രൈയിനേജ് സംവിധാനം വിപുലീകരിക്കാനോ മാലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനോ ശരിയായ മാർഗം സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.