ചൈനീസ് സൈന്യം ജിബൂതിയിലേക്ക്
text_fieldsബെയ്ജിങ്: ഇന്ത്യയെ ആശങ്കയിലാഴ്ത്തി ചൈന തങ്ങളുടെ ആദ്യ വിദേശ നാവികത്താവളമായ ജിബൂതിയിലേക്ക് സൈന്യത്തെ അയച്ചു. ജിബൂതിയിലെ നാവികതാവളത്തിെൻറ നിർമാണം കഴിഞ്ഞവർഷമാണ് ചൈന തുടങ്ങിയത്. ഇതോടെ ഇന്ത്യൻ സമുദ്രത്തിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ ചൈനക്ക് സാധിക്കും.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേർന്നുകിടക്കുന്ന രാജ്യങ്ങളെയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ സ്ട്രിങ് ഒാഫ് പേൾസ് പദ്ധതിയുടെ ഭാഗമാണ് ജിബൂതിയിലെ നാവികതാവളമെന്നാണ് കരുതുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മർ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്ഥാപിക്കുന്നതും ഇതിെൻറ ഭാഗമാണ്. സൂയസ് കനാലിനോട് ചേർന്നാണ് ജിബൂതി സ്ഥിതി ചെയ്യുന്നത്. സൈനിക സഹകരണത്തിനും നാവികാഭ്യാസത്തിനും സുരക്ഷ ദൗത്യങ്ങൾക്കും ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സമാധാന^മാനുഷിക ദൗത്യങ്ങൾക്കും നാവികത്താവളം ഉപയോഗിക്കും.
ദക്ഷിണ ചൈനയിലെ സിൻജ്യങ്ങിൽനിന്ന് ഒരുസംഘം സൈനികരടങ്ങുന്ന കപ്പലുകൾ ജിബൂതിയിലേക്ക് പുറപ്പെട്ടതായി ചൈനീസ് മാധ്യമമായ സിൻഹുവ വാർത്ത ഏജൻസി സ്ഥിരീകരിച്ചിരുന്നു. അതേസമയം, സൈനികരുടെയും കപ്പലുകളുടെയും എണ്ണം സംബന്ധിച്ച വിവരം ലഭ്യമല്ല. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സൗഹാർദ ചർച്ചകളുടെയും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും പൊതുതാൽപര്യത്തിെൻറയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും സിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആയുധകിടമത്സരം ലക്ഷ്യംവെേച്ചാ സൈനികശക്തി വ്യാപിപ്പിക്കുന്നതിെൻറയോ ഭാഗമായല്ല ഇപ്പോഴത്തെ നീക്കമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി ഡെയ്ലി റിപ്പോർട്ട് ചെയ്തു.
ജിബൂതിയിൽ യു.എസ്, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് നാവികതാവളമുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി. ആഫ്രിക്കയുടെ അറ്റത്തുള്ള ചെറിയ രാജ്യമാണ് ജിബൂതി. 2015ൽ നടന്ന ഉച്ചകോടിക്കിടെ ആഫ്രിക്കയുടെ വികസനത്തിന് 6000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. പകരമായി പ്രകൃതി^ഉൗർജ വിഭവങ്ങളും ധാതുപദാർഥങ്ങളും ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.