സമൂഹമാധ്യമങ്ങൾക്ക് കുരുക്കിട്ട് ചൈനീസ് സർക്കാർ
text_fieldsബെയ്ജിങ്: രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി ദോഷകരമായ ഉളളടക്കങ്ങൾ കൂടുതലായി പ്രചരിക്കുന്നു എന്നുകണ്ട് ചൈന സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കുന്നു. റാപ് സംഗീതത്തിനും പ്രാകൃതമായ രീതിയിലുളള കാർട്ടൂണുകൾക്കും വൃത്തികെട്ട തമാശക്കും സെലിബ്രിറ്റി ഗോസിപ്പുകൾക്കും അർഹമായതിലധികം പ്രാധാന്യം ലഭിക്കുന്നത് കാരണമാണ് ഇത്തരമൊരു നടപടിയിലേക്ക് ചൈന നീങ്ങുന്നത്.
ഭിന്നാഭിപ്രായങ്ങൾ അമർച്ചചെയ്യുക മാത്രമല്ല എല്ലാ മാധ്യമങ്ങളും സോഷ്യലിസത്തിലേക്ക് നയിക്കുന്നവയാവണം എന്ന ഉദ്ദേശ്യവും ഇതിനുണ്ട്. ചൈനയിൽ ഏറെ പ്രചാരമുള്ള സമൂഹ മാധ്യമമായ ‘സീനാ വീബോ’ ഉള്ളടക്കങ്ങൾ അശ്ലീലതക്കും വംശീയ വിവേചനത്തിലേക്കും നയിക്കുന്നുവെന്നാണ് സർക്കാർ കണ്ടെത്തൽ. വീ
ബോക്കു കീഴിലെ പോർട്ടലുകൾക്ക് ഒരാഴ്ച വിലക്കേർപ്പെടുത്തി.
ഇതുപോലെ അടുത്തിടെ ‘വീചാറ്റി’ൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ബ്ലോഗർക്കെതിരെ രണ്ടു ലക്ഷം യുവാൻ പിഴ വിധിച്ചിരുന്നു.
2012 ൽ പ്രസിഡൻറ് ഷി ജിൻ പിങ് അധികാരമേറ്റതിനുശേഷമാണ് ഒാൺൈലൻ ഉള്ളടക്കങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും ‘ദ ഗ്രേറ്റ് ഫയർവാൾ’ എന്നറിയപ്പെടുന്ന നിരീക്ഷണ സംവിധാനത്തിലൂടെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പാർട്ടിയുടെ കാതലായ മൂല്യബോധങ്ങളിൽനിന്നും വ്യതിചലിക്കുന്നുവെന്ന് കണ്ടെത്തി പച്ചകുത്തിയ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത പരിപാടികളുടെ സംപ്രേഷണം ജനുവരി ആദ്യത്തിൽ സർക്കാർ നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.