Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ 10 ലക്ഷം...

ചൈ​ന​യി​ൽ 10 ലക്ഷം ഉ​യ്​​ഗൂ​ർ മു​സ്‌​ലിം​ക​ളെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു.​എ​ൻ 

text_fields
bookmark_border
ചൈ​ന​യി​ൽ 10 ലക്ഷം ഉ​യ്​​ഗൂ​ർ മു​സ്‌​ലിം​ക​ളെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു.​എ​ൻ 
cancel

ബെ​യ്ജി​ങ്: ചൈ​ന​യി​ലെ ‘തീ​വ്ര​വാ​ദ വി​രു​ദ്ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍’ ത​ട​വി​ല്‍ ക​ഴി​യു​ന്ന​ത് പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ ഉ​യ്ഗൂ​ര്‍ മു​സ്‌​ലിം​ക​ളെ​ന്ന് യു.​എ​ന്‍ പാ​ന​ൽ. വം​ശീ​യ വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള യു.​എ​ന്‍ പാ​ന​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍ഷ​ങ്ങ​ളാ​യി ഈ ​വി​ഷ​യ​ത്തി​ലു​ള്ള ചൈ​ന​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ പ​രി​ശോ​ധ​നാ​വി​ധേ​യ​മാ​ക്കു​ക​യാ​ണ്. ഇ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ഗെ ​മെ​ക്ഡൗ​ഗാ​ള്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​യ്​​ഗൂ​ർ പോ​ലു​ള്ള മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ത​ട​വി​ലാ​ക്കി​യെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ ഏ​റെ ആ​ശ​ങ്ക​യു​യ​ര്‍ത്തു​ന്ന​താ​ണ്. 

ഒ​രു​ത​ര​ത്തി​ലു​ള്ള ‘അ​വ​കാ​ശ നി​ഷേ​ധ മേ​ഖ​ല’​യാ​യി ഉ​യ്ഗ​റു​ക​ള്‍ ക​ഴി​യു​ന്ന ഇ​ടം മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നു​പു​റ​മേ 20 ല​ക്ഷ​ത്തോ​ളം പേ​രെ സം​സ്‌​കാ​ര​വും രാ​ഷ്​​ട്രീ​യ​വും പ​ഠി​പ്പി​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ വി​ദ്യാ​ഭ്യാ​സ ക്യാ​മ്പു​ക​ള്‍ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ര്‍ബ​ന്ധി​ച്ച് പാ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. 

സം​ഭ​വ​ത്തി​ല്‍ 50 അം​ഗ ചൈ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ഉ​യ്​​ഗൂ​ർ മു​സ്​​ലിം​ക​ൾ അ​തി​വ​സി​ക്കു​ന്ന മേ​ഖ​ല​ക്ക്​ വി​മ​ത​രു​ടെ​യും വി​ഘ​ട​ന​വാ​ദി​ക​ളു​ടെ​യും ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് ചൈ​ന പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaunworld newsmalayalam newsUighurspolitical camp
News Summary - China Uighurs: One million held in political camps, UN told-world news
Next Story