അടിമുടി മാറ്റങ്ങളുമായി ചൈനയിൽ പുതിയ മന്ത്രിസഭ
text_fieldsബെയ്ജിങ്:ഷി ജിൻപിങ്ങിെൻറ ആജീവനാന്ത ഭരണ പ്രഖ്യാപനത്തിനു പിന്നാലെ ചൈനയിൽ പുതിയ മന്ത്രിസഭയും തിങ്കളാഴ്ച അധികാരമേറ്റു. നാല് ഉപ പ്രധാനമന്ത്രിമാരും വിവിധ വകുപ്പ് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. പ്രധാനമന്ത്രി ലി കെക്വിയാങ് നിർദേശിച്ച മന്ത്രിസഭാംഗങ്ങളുടെ പേരുകൾ 3000 പേരടങ്ങുന്ന പ്രതിനിധികൾ അംഗീകരിക്കുകയായിരുന്നു.
26 മന്ത്രാലയങ്ങളും സ്റ്റേറ്റ് കൗൺസിൽ കമീഷനുകളും അടങ്ങുന്നതാണ് നവീകരിച്ച പുതിയ കേന്ദ്ര കാബിനറ്റ്. നവീകരണത്തിെൻറ ഭാഗമായി പ്രകൃതിവിഭവങ്ങൾ, എമർജൻസി മാനേജ്മെൻറ് തുടങ്ങിയ വകുപ്പുകളും കാബിനറ്റിൽ ഉൾപ്പെടുത്തിയിട്ടു
ണ്ട്.
പുതിയ മന്ത്രിസഭയിലെ നിയമനങ്ങളും ശ്രദ്ധേയമാണ്. നിലവിലെ വിദേശകാര്യ മന്ത്രി വാഗ് യീയെ സ്റ്റേറ്റ് കൗൺസിലറായി ഉയർത്തിയപ്പോൾ ലെഫ്റ്റനൻറ് ജനറൽ വേയ് ഫെംഗെയെ പ്രതിരോധമന്ത്രിയായും നിയമിച്ചു. ചൈനീസ് സൈന്യത്തിെൻറ മിസൈൽ യൂനിറ്റ് കമാൻഡറാണ് വേയ് ഫെംഗെ. മിസൈൽശക്തി രണ്ടു വിഭാഗങ്ങളാക്കി തിരിച്ചതിനു പിന്നിലും ഫെംഗെയുടെ ബുദ്ധിയാണ്.
അതേസമയം, മന്ത്രിസഭയിലെ പുതിയ മാറ്റങ്ങൾ സർക്കാറിനെ കൂടുതൽ കാര്യക്ഷമമാക്കാനും സേവനസന്നദ്ധത വർധിപ്പിക്കാനുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സാംസ്കാരിക, വിനോദസഞ്ചാര വകുപ്പുകളെ ഏകീകരിക്കാനും ബാങ്കിങ് ഇൻഷുറൻസ് നിയന്ത്രണ വിഭാഗങ്ങളെ ഒന്നാക്കാനും നവീകരണത്തിെൻറ ഭാഗമായി ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.