ഉത്തര കൊറിയ മിസൈൽ പരീക്ഷണം നിർത്തണമെന്ന് ചൈന
text_fieldsപ്യോങ്യാങ്: ആണവ- മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയയോട് ചൈന. യു.എൻ രക്ഷാസമിതി ഉത്തര െകാറിയക്കെതിരെ പുതിയ ഉപരോധം ചുമത്തിയതിനു പിന്നാലെയാണ് ചൈനനിലപാട് വ്യക്തമാക്കിയ
ത്. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി രി യോങ് ഹൊയോടാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇക്കാര്യം ആവശ്യെപ്പട്ടത്. യു.എൻ ഉപരോധങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന കൂടിക്കാഴ്ചയിൽ രി യോങ്ങിനെ ഉണർത്തി. അതേസമയം, രി യോങ്ങിെൻറ പ്രതികരണമെന്തായിരുന്നുവെന്ന് വാങ് വെളിപ്പെടുത്തിയില്ല. ഉത്തര കൊറിയക്കെതിരെ ഉപരോധം ആവശ്യമാണ്. എന്നാൽ, അത് അന്തിമ പരിഹാരമാർഗമല്ലെന്നും വാങ് ചൂണ്ടിക്കാട്ടി. കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ച് അന്താരാഷ്ട്ര സമൂഹത്തിന് പ്രകോപനം സൃഷ്ടിക്കുന്ന നടപടികളിൽനിന്ന് പിന്മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സാഹചര്യം വളരെ ഗുരുതരമാണെന്നും യു.എസും ദക്ഷിണ കൊറിയയും സംഘർഷം വർധിപ്പിക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഉത്തര കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം വേണമെന്ന പ്രമേയമാണ് രക്ഷാസമിതി െഎകകണ്േഠ്യന പാസാക്കിയത്. ഉത്തര കൊറിയക്ക് 300 കോടി േഡാളർ വരുമാനം ലഭിക്കുന്ന ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിക്കുകയാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഉത്തര കൊറിയയെ സാമ്പത്തികമായി അസ്ഥിരമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കുകൾ ലംഘിച്ച് രാജ്യം ആണവ-മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
യു.എൻ ഉപരോധം യു.എസും ദക്ഷിണ കൊറിയയും സ്വാഗതംചെയ്തു. പ്രേമയം പിന്തുണച്ചതിൽ റഷ്യക്കും ചൈനക്കും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നന്ദിയറിയിച്ചു. ഉ.കൊറിയയെ മിസൈൽ പരീക്ഷണങ്ങളിൽനിന്ന് തടയാൻ ചൈന ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തേ യു.എസ് പ്രസിഡൻറ് കുറ്റപ്പെടുത്തിയിരുന്നു.
ജൂലൈയിൽ അമേരിക്ക മുഴുവൻ ആക്രമിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചിരുന്നു ഉത്തര െകാറിയ. ഇതേതുടർന്നാണ് യു.എൻ കടുത്ത നടപടിക്കൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.